Saturday 3 September 2011

കട്ടപ്പനക്കാരന്‍ കുട്ടിച്ചന്‍റെ ട്വിറ്റര്‍ അപ്ഡേറ്റുകള്‍

(ഇതു ട്വിറ്റര്‍ ആയതിനാല്‍ അപ്ഡേറ്റുകള്‍ താഴെ നിന്നു മുകളിലേക്കു വേണം വായിക്കാന്‍.ചിഹ്നത്തോടൊപ്പം കാണുന്നവ ആ പേരിലുള്ള ആളുകള്‍ക്കുള്ള മറുപടികളാണ്.)

Hey there! Kuttichan is using Twitter

Twitter is a free service that lets you keep in touch with people through the exchange of quick, frequent answers to one simple question: What are you doing? Join today to start receiving Kuttichan’s updates.


Namukkitokke pullalle !! Pinnallathe
About 5 minutes ago from Kattappana
————————————————————————————-

aaa pottte koppu …..!
About 1 hour ago from Kattappana
————————————————————————————-

angane bheeshanikku vazhangunnavanalla ee kuttichan.. anthassayittu aval chodicha cash eduthu koduthu.. sangathi onnum nadannumilla, cash povukem cheythu ennu paranjal mathiyallo.. valya oooombalayippoyi..
About 2 hours ago from Kattappana
————————————————————————————-

@planter_vackachan lkglo matto anennalle njanum orthathu.. atha paranje.. oooombippoyennu.. kochu padikkunnathu MBBSina.. mangalapurathu…
About 2hours ago from Kattappana
————————————————————————————-

@kapyar_johny avalude mootha kochinte 3 masathe fees adakknulla cash kodukkanam ennu paranju, njan sammathichu..
About 3hours ago from Kattappana
———————————————————————————-

@planter_vackachan ayye athalla.. kashu poyenna uddesiche..
About 3 ours ago from Kattappana
————————————————————————————-

@kapyar_johny poyeda poyi..
About 3 hours ago from Kattappana
————————————————————————————-

eni engane enganum ondayal matte sadhanam vettum enna parayunne..januvinokke ethra ahannkaramo ??
About 4 hours ago from Kattappana
————————————————————————————-

veenu..kashamikkanam ennu paranju.. chinnammayodu parayaruthennum paranju..
@kapyar_johny nee arodum parayaruthu.
About 4 hours ago from Kattappana
————————————————————————————-

eeeswara.. chinnammayodu parayum ennokke parayunnu. @kapyar_johny eda onnu sahayikkeda..@gerogekutty kaalil veezhano ?
About 5 hours ago from Kattappana
————————————————————————————-

pullu chethunna arival kondenne vettan odichu..http://tinyurl.com/running4life
About 6 hours ago from Kattappana
————————————————————————————-

adichu..
About 6 hours ago from Kattappana
————————————————————————————-

pidichu…
About 6 hours ago from Kattappana
————————————————————————————-

etha, njan pidikkan pokunnu.. eni updatekul onnum kandennu varilla..sangathi kazhijittavam adutha update, hihi @kapyar_johny oooombikoda..
About 6 hours ago from Kattappana
————————————————————————————-

ethra vegamanu janu pullu chethunnathu..njan eppol januvinte thottu pinnilanu.. aval onnu thirinjal enne kanam. @kapyar_johny alla, chuvanna blousum kitex lungiyum
About 6 hours ago from Kattappana
————————————————————————————-
njan melle nadakkan povukayanu..parayude pinnil chennittu bakki alochikkam
http://tinyurl.com/walkingtorock
About 7 hours ago from Kattappana
————————————————————————————-

avalodu samsarichittu chellano. Atho mindathe pirakiloode chennu vattam pidikkano ?
Anubhavamullavar pettennu reply cheyyane, pleeeees
About 7 hours ago from Kattappana
————————————————————————————-

annu kapyar johny chodicha chodyathinu enikkippol utharam kitti. Januvinte munbhagathinalla, pinbhagathinu thanneyanu kooduthal saundaryam..@kapyar_johny poda poda..
About 8 hours ago from Kattappana
————————————————————————————-

nannayi..aval paraykku maravilekku mari ninnu..aa rajaappanenganum parambil kanumo ?
http://tinyurl.com/searching_rajappan..
About 9 hours ago from Kattappana
————————————————————————————-
ho, ente jaanoooo…
About 9 hours ago from Kattappana
————————————————————————————-
@rajappan ninnodarada ennu kettiyedukkan paranje ? Kazhuveri.. ente parambil kalu kuthiyal konnu kalayum, paranjekkam..
About 9 hours ago from Kattappana
————————————————————————————-

janu kayarippokunnathenikku kanam.. kunjumon thanna ee laptopumayi njanum pullapparayilekku kayaram.. kurisinte vazhikko poyilla.. januvakunna kurisine pinthudaram.karthave..katholane..

@rajappan enthina purappette.. eni venda nale mathi..njan palleelottonnu povva. Vicariyachan vilichu..
About 10 hours ago from Kattappana
————————————————————————————-

@rajappan allenkil nale ayalum mathiyeda uvve !!
About 10 hours ago from Kattappana
————————————————————————————-

Kurisinte vazhi nadanna pullapparayude mukale eni pullulloo.. angottu pokkolan januvinodu paranju.. http://tinyurl.com/pullappara karthave..katholane..
About 11 hours ago from Kattappana
————————————————————————————-

@mariyamma Chinnamma pillarem kondu veettil poyatha..easter kazhinje varoo..@sisily oh, angane okke pokunnu
About 11 hours ago from Kattappana
————————————————————————————-

Janu karannu kazhinju.eni aval parambilekku pokum, pullu chethan..purake vittalo..?
About 11 hours ago from Kattappana
————————————————————————————-

@sisily sukham alle ? @mariyamma nale varatte ? @rajappan nee varunnundo ellayo ?
About 11 hours ago from Kattappana
————————————————————————————-

@rajappan 8 manikku parambil kandillenkil njan parayam
About 11 hours ago from Kattappana
————————————————————————————-

pasuvinu kuliru korunnu kanum, alle ?
http://tinyurl.com/cows_breasts
About 11 hours ago from Kattappana
————————————————————————————-

januvinte mulakal..alla kailkal psuvinte mulakalil..
About 12 hours ago from Kattappana

@rajappan thengayidan pinne ninte appan varumoda thendi ?
About 12 hours ago from Kattappana
————————————————————————————-

Janu pasuvine karakkunnu !!
About 12 hours ago from Kattappana
————————————————————————————-

Pasuvine karakkan vanna janu enne nokki chirikkunnu.
http://tinyurl.com/janusmiling..
About 12 hours ago from Kattappana
————————————————————————————-

Ravile eneettu. Kattan kaappi kudichu. Pathrakkaran vannilla.
About 12 hours ago from Kattappana

കുട്ടികള്‍ വഴിപിഴയ്‍ക്കാതിരിക്കാന്‍ മായാവി നിരോധിക്കണം

സ്കൂള്‍ കുട്ടികള്‍ ഏറ്റവുമധികം വായിക്കുന്ന കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണമായ ബാലരമയിലൂടെ വര്‍ഷങ്ങളായി തലമുറകള്‍ വായിച്ചു രസിച്ച മായാവി അടിയന്തിരമായി നിരോധിക്കണമെന്നും മായാവി വായിച്ച് വഴിതെറ്റിപ്പോയ കുട്ടികള്‍ക്ക് ബാലരമക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടികളുടെ സദാചാരത്തില്‍ അപാരമായ താല്‍പര്യമുള്ള ഒരു അഭ്യുദയകാംക്ഷി എന്ന നിലയില്‍ ‍സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് ഞാനാവശ്യപ്പെടുന്നു.

ഒറ്റനോട്ടത്തില്‍ മായാവി എന്ന കുട്ടിച്ചാത്തന്‍ ധര്‍മപുനസ്ഥാപനത്തിനുവേണ്ടിയും രണ്ടു കുട്ടികളെ സഹായിക്കുന്നതിനു വേണ്ടിയും നടത്തുന്ന വീരസാഹസിക കഥകളാണ് മായാവി എന്ന പേരില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും പതിവായി ഇത് വായിക്കുന്ന കുട്ടികളെ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ചില സദാചാര-ധാര്‍മിക പ്രശ്നങ്ങളും സമസ്യകളും അതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ കുട്ടികളോടുള്ള ലൈംഗിത അതിക്രമങ്ങളും കുട്ടികള്‍ക്കിടയിലെ ലൈംഗികപീഡനങ്ങളും വര്‍ധിക്കാന്‍ കാരണം മായാവി ആണെന്ന് ഇതെപ്പറ്റി ഞാന്‍ നടത്തിയ പഠനങ്ങളിലൂടെ തെളിഞ്ഞു കഴിഞ്ഞതുമാണ്. മായാവി ഉയര്‍ത്തുന്ന സദാചാര വെല്ലുവിളികള്‍ ഒന്നും രണ്ടുമല്ല. സാമൂഹിക-സാംസ്കാരിക വെല്ലുവിളികള്‍ വേറെയും.

1. രാജുവും രാധയും



ഇതിലെ പ്രധാനകഥാപാത്രങ്ങളായ രാജുവും രാധയും ആരാണെന്നത് ഇപ്പോഴും വ്യക്തമല്ല.അവര്‍ സഹോദരീസഹോദരന്മാരാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അവരുടെ അച്ഛനമ്മമാരെയോ സഹോദരങ്ങളെയോ അമ്മാവന്മാരെയോ അമ്മായിമാരെയോ ഒന്നും ഇതുവരെ വായനക്കാര്‍ക്ക് കാണിച്ചുകൊടുത്തിട്ടില്ല. അതിനെക്കാള്‍ ഒക്കെ അപകടം ഇരുവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നതാണ്. സദാചാരത്തിന് ഏറെ പ്രാധാന്യമുള്ള കേരളത്തില്‍ കൗമാരം മൊട്ടിട്ടു നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒറ്റയ്‍ക്ക് ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കുക എന്നത് അംഗീകരിക്കാനാവാത്ത തെറ്റാണ്. മായാവി വായിക്കുന്ന കുട്ടികളിലേക്ക് ഈ പ്ലേറ്റോണിക് ബന്ധത്തിലെ ദുരൂഹതകള്‍ നുഴഞ്ഞുകയറുക തന്നെ ചെയ്യും. മായാവിയുടെ പതിവു വായനക്കാരായ കുട്ടികള്‍ ഇത്തരത്തില്‍ ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കാന്‍ ശ്രമിച്ചാല്‍ ആരാണ് ഉത്തരവാദി ?

മറ്റൊന്ന് ഇവരുടെ വിദ്യാഭ്യാസമാണ്. അവധി ദിവസത്തെപ്പറ്റിയൊക്കെ പല ലക്കങ്ങളിലും പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇവര്‍ സ്കൂളില്‍‍ പോകുന്നതായോ വല്ലതും പഠിക്കുന്നതായോ എങ്ങും പറയുന്നില്ല. അഥവാ പോകുന്നുണ്ട് എന്നാണ് സങ്കല്‍പമെങ്കില്‍ ധാരാളം പഠിക്കാനുണ്ടാകാമെന്നിരിക്കെ സ്കൂളില്ലാത്ത സമയമത്രയും ഇവര്‍ മായാവിയോടൊപ്പം കറങ്ങുകയാണ്. പുതിയ പാഠ്യപദ്ധതിയില്‍ നിരവധി പ്രോജക്ടുകളും പരീക്ഷണങ്ങളുമൊക്കെയുള്ളപ്പോള്‍ രാജുവും രാധയും മാത്രം അതിലൊന്നും ശ്രദ്ധിക്കാതെ ദുരൂഹമായി ചുറ്റിത്തിരിയുന്നത് സദാചാരത്തിനു നിരക്കാത്തതാണെന്നതിനു പുറമേ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തോടും സംസ്ഥാന വിദ്യാഭ്യാസവകുപ്പിനോടുമുള്ള വെല്ലുവിളിയാണ്. പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ പ്രചരിപ്പിക്കാനും ഇത് കാരണമാകും. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നു കുട്ടികള്‍ കുറയാനുള്ള പ്രധാന കാരണം മായാവിയാണ് എന്നു പോലും വാദിക്കാം.

ഈ കുട്ടികള്‍ ഒരു വീട്ടില്‍ ഒറ്റയ്‍ക്കു താമസിക്കുന്നു എന്നത് മാറ്റിവയ്‍ക്കാം. വനമേഖലകളില്‍ മായാവിയെ കാണാനെന്ന വ്യാജേന ഇവര്‍ പകല്‍ സമയങ്ങളില്‍ കൈകോര്‍ത്തു പിടിച്ചു നടക്കുന്നതും മലഞ്ചെരിവുകളില്‍ മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്നതും എന്താണ് ? ഈ പ്രായത്തിലുള്ള കുട്ടികള്‍ മലഞ്ചെരിവില്‍ ഇരിക്കുന്നത് തന്നെ പിശകാണ്. അതിന്റെ കൂടെയാണ് ഈ വളവളാന്നുള്ള വര്‍ത്താനോം. സദാചാരസംരക്ഷണസേനയ്‍ക്കും അന്തിപ്പത്രക്കാര്‍ക്കും റേഞ്ചില്ലാത്ത സ്ഥലമായതിനാല്‍ പുറത്തറിയാതെ പോയ ഒരു അവിശുദ്ധ ബന്ധത്തിന്റെ തിരക്കഥയാണ് മായാവി എന്നു ഞാന്‍ അടിവരയിട്ടു പറയുകയാണ്.

2.മായാവി



അപാരമായ കഴിവുകളുള്ള, വീടും കൂടുമില്ലാത്ത,പ്രത്യേകിച്ച് ഒരു ഐഡന്റിറ്റിയും ഇല്ലാത്ത എന്നാല്‍ സെലബ്രിറ്റിയായ മായാവി തന്റെ സാമൂഹികസേവനം രാജുവിലും രാധയിലും മാത്രമായി ഒതുക്കി നിര്‍ത്തുന്നത് ദുരൂഹമാണ്. മായാവിയുടെ ഉദ്ദേശ്യം പരിശുദ്ധമായിരുന്നെങ്കില്‍ നാടെങ്ങും ഓടി നടന്ന് എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ആയിരക്കണക്കിന് ആളുകളെയും രക്ഷിക്കുകയും ചെയ്തേനെ. ഇത് നാളിത്രയായിട്ടും ഓഹ്രീം കുട്ടിച്ചാത്തനുള്ള സാറ്റലൈറ്റ് റൈറ്റും സൗജന്യസഹായങ്ങളും രാജുവിനും രാധയ്‍ക്കും മാത്രമാണ് നല്‍കിയിരിക്കുന്നത് എന്നത് സംശയജനകമാണ്. ആദ്യം മുതല്‍ക്കേ മായാവിക്ക് രാധയില്‍ താല്‍പര്യമുണ്ടായിരുന്നു എന്നു തന്നെ വേണം മനസ്സിലാക്കാന്‍. മണ്ടനായ രാജുവിനെ മായാവി സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നോ അതോ വല്ല പ്രകൃതിവിരുദ്ധ താല്‍പര്യങ്ങളും അതിനു പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മായാവിയുടെ വരവും പോക്കും ഇടപാടുകളുമൊക്കെ കാണുമ്പോള്‍ രാജ്യാന്തരബന്ധമുള്ള സെക്സ് റാക്കറ്റിന്റെ കണ്ണിയാണ് മായാവി എന്ന് ഏതു പോലീസുകാരനും സംശയിക്കാം.

രാധ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ പ്രശ്നമായതിനാല്‍ ചിത്രകഥ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി വച്ച് രാധയെ വൈദ്യപരിശോധനയ്‍ക്ക് വിധേയയാക്കണം എന്നു ബാലരമയോട് ആവശ്യപ്പെടുകയാണ്.മായാവിക്കോ രാജുവിനോ മൊബൈല്‍ ഫോണുണ്ടോ ? ഉണ്ടെങ്കില്‍ അവര്‍ രാധയ്‍ക്ക് എസ്എംഎസുകള്‍ അയച്ചിട്ടുണ്ടോ എന്നതും കൂലങ്കഷമായി പരിശോധിക്കണം. മായാവിയുടെ വിദേശബന്ധവും തീവ്രവാദബന്ധവും അന്വേഷിക്കാന്‍ മായാവിയെ കുപ്പിയിലാക്കി എന്‍ഐഎയ്‍ക്കു വിട്ടു നല്‍കണം.

3.വിക്രമനും മുത്തുവും



ഒറ്റനോട്ടത്തില്‍ വനംകൊള്ളക്കാരാണെന്നു തോന്നുമെങ്കിലും രാജുവിനെയും രാധയെയും മായാവിയെയും പിടികൂടാനാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധയും അധ്വാനവും ചിലവഴിക്കുന്നത് എന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. വിക്രമനും മുത്തുവും വനംകൊള്ളക്കാരായി ഭാവിച്ച് കാട്ടിനുള്ളില്‍ ഒളിച്ചു കഴിയുന്ന മനുഷ്യക്കടത്തുകാരോ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളികളോ തീവ്രവാദികളോ ആകാന്‍ സാധ്യതയുണ്ട്. മുത്തുവിനെ ആദ്യം കണ്ടപ്പോല്‍ മുതല്‍ ഒരു തമിഴ്‍ പുലിയുടെ ലക്ഷണങ്ങള്‍ എനിക്കു തോന്നിയിട്ടുണ്ട്. വിക്രമനും പുലിവരയുള്ള ടീഷര്‍ട്ടാണ് സ്ഥിരമായി ധരിക്കാറുള്ളത്.

പലപ്പോഴും ഗുഹയ്‍ക്കുള്ളില്‍ വിക്രമനും മുത്തുവും രാജുവിനെയും രാധയെയും ബലമായി പിടിച്ചുകൊണ്ടുപോവുകയും പിന്നീട് മായാവിയെത്തി മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണ്. ഗൂഹയ്‍ക്കുള്ളില്‍ എന്താണ് നടന്നതെന്നു മനസ്സിലാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണം, ഭാവിയില്‍ എന്തെങ്കിലും നടന്നാല്‍ ലൈവായി കാണാന്‍ ഗുഹയില്‍ ക്യാമറകളും സ്ഥാപിക്കണം. മായാവിയും വിക്രമനും മുത്തുവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതും അന്വേഷിക്കണം.

4.കുട്ടൂസനും ഡാകിനിയും



ഒരു മന്ത്രവാദിയും മന്ത്രവാദിനിയും തമ്മിലുള്ള പ്ലേറ്റോണിക് ബന്ധം എന്ന് നിസ്സാരമായി പറയാമെങ്കിലും ഇവര്‍ക്കിടയിലെ അടങ്ങാത്ത തൃഷ്ണ ചിത്രകഥയിലുടനീളം പ്രകടമാണ്. ഉഗ്രമന്ത്രവാദികളായ കുട്ടൂസനും ഡാകിനിയും പരസ്‍പരം ഭയങ്കര സോഫ്‍റ്റ് ആണ്. ഇവരും കുട്ടികളെ വേട്ടയാടാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം ഗൗരവമായി കാണേണ്ട കാര്യമാണ്. കുട്ടൂസനും ഡാകിനിയും തമ്മിലുള്ള ബന്ധം ഏത് തലത്തിലുള്ളതാണെന്നു മനസ്സിലാക്കാന്‍ ലുട്ടാപ്പിയെ ചോദ്യം ചെയ്താല്‍ മതി. ഇവര്‍ക്കിടയില്‍ ശാരീരികബന്ധമുണ്ടായിട്ടുണ്ടോ എന്നതും ബാലരമ വ്യക്തമാക്കേണ്ടതാണ്. കാരണം, ഡാകിനിയുടെ സെക്‍സ് അപ്പീല്‍ കേരളത്തില്‍ വാര്‍ധക്യത്തിലെത്തിയ സ്ത്രീകളെ പീഡിപ്പിക്കാന്‍ കുറ്റവാളികള്‍ക്കു പ്രചോദനമായിട്ടുണ്ട് എന്നാണ് മനസിലാവുന്നത്.

5.ലുട്ടാപ്പി



ബോധപൂര്‍വം വില്ലന്‍ പരിവേഷം നല്‍കി പരിഹാസപാത്രമാക്കിയിരിക്കുന്ന ലുട്ടാപ്പി മാത്രമാണ് മായാവിയില്‍ നേരേ ചൊവ്വേയുള്ള ഒരു കഥാപാത്രം. ലുട്ടാപ്പിക്ക് എന്തെങ്കിലും ലൈഗികതാല്‍പര്യങ്ങളുള്ളതായി തോന്നിയിട്ടില്ല.ചിത്രകഥയിലെ സ്ത്രീകഥാപാത്രങ്ങളായ ഡാകിനിയോടും രാധയോടും ലുട്ടാപ്പിക്ക് വെറുപ്പുമാണ്. കുട്ടൂസന്റെ ഏജന്റാണെങ്കിലും ലുട്ടാപ്പി ഏറെക്കുറെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍,കുട്ടൂസനും ഡാകിനിയുമായുള്ള ബന്ധത്തെപ്പറ്റിയും രാജുവും രാധയുമായുള്ള ബന്ധത്തെപ്പറ്റിയും ആരും പറയാത്ത വിവരങ്ങള്‍ പറയാന്‍ ലുട്ടാപ്പിക്ക് ആവും. ചിത്രകഥയില്‍ മായാവിയെപ്പറ്റി എന്തെങ്കിലും അറിയാവുന്ന ഒരേയൊരാളും ലുട്ടാപ്പിയാണ്. ലുട്ടാപ്പിയെ വില്ലന്‍ പരിവേഷത്തില്‍ നിന്നുമാറ്റി മാപ്പു സാക്ഷിയാക്കുകയും രാധയെ കൂടുതലാളുകള്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി ലുട്ടാപ്പിയുടെ സാന്നിധ്യത്തില്‍ ഒരു തിരിച്ചറിയല്‍ പരേഡ് നടത്തുകയും ചെയ്താല്‍ തല്‍ക്കാലം ബാലരമയ്‍ക്ക് പിടിച്ചു നില്‍ക്കാം.

കുറിപ്പ്:- ബാലരമ എന്നു പറയുമ്പോള്‍ ഈ ബാലനും രമയും തമ്മിലുള്ള ബന്ധം എന്താണെന്നു കൂടി വ്യക്തമാക്കണം. അവര്‍ സഹോദരിസഹോദരന്മാരാണോ,കമിതാക്കളാണോ,ഭാര്യാഭര്‍ത്താക്കന്മാരാണോ. അങ്ങനെ വല്ലതുമാണെങ്കില്‍ കുട്ടികളുടെ പ്രസിദ്ധീകരണത്തിന് അവരുടെ പേരിടുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് ? ബാല-രമ എന്നെഴുതാതെ ബാലരമ എന്നു മുട്ടിച്ചെഴുതുന്നതിലൂടെ പ്രണയം,കാമം തുടങ്ങിയ വികാരങ്ങളും കൊച്ചുകുട്ടികളില്‍ കുത്തിവയ്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ബ്ലോഗേഴ്‍സ് ഗൈഡ് (Q&A)

ചേട്ടാ, ‍ഞാന്‍ ബ്ലോഗ് തുടങ്ങാനാഗ്രഹിക്കുന്നു. എന്തൊക്കെയാണ് ചെയ്യേണ്ടത് ?

ഒരു ബ്ലോഗര്‍ക്ക് അടിസ്ഥാനപരമായി വേണ്ടത് സഹജീവികളോടും വ്യവസ്ഥിതിയോടുമുള്ള പുച്ഛമാണ്. ലോകമാകുന്ന റിയാലിറ്റി ഷോയിലെ പ്രധാനവിധികര്‍ത്താവാണ് താനെന്ന ബോധമാണ് ബ്ലോഗറുടെ രചനാവഴികളില്‍ ഊര്‍ജം പകരേണ്ടത്. എന്നാല്‍ പാവപ്പെട്ടവരോടുള്ള സിംപതി എപ്പോഴും പ്രകടമായിരിക്കണം.പൊതുവായ ഒരു ഇഷ്യു ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കായ പട്ടിണിപ്പാവങ്ങളെക്കുറിച്ചും ഭരണകൂടഭീകരതയ്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ആദിവാസികളെക്കുറിച്ചും പറയുന്നത് നല്ലതാണ്.

ബ്ലോഗറാവാന്‍ കെട്ടിലും മട്ടിലും വല്ല മാറ്റവും വരുത്തേണ്ടതുണ്ടോ ? കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമല്ലാതെ മറ്റെന്തെങ്കിലും സംഘടിപ്പിക്കേണ്ടതുണ്ടോ ?

കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും മാത്രം പോര. ഇന്നത്തെ കാലത്ത് ബ്ലോഗറുടെ കയ്യില്‍ അത്യാവശ്യം വേണ്ടത് 20 മെഗാപിക്സലിന്റെ ഒരു ഡിജിറ്റല്‍ എസ്എല്‍ആര്‍ ക്യാമറയാണ്. അതുപോലെ തന്നെ, കണ്ണട, താടി, നീട്ടിയ മുടി, ജുബ്ബ തുടങ്ങിയവയിലേതെങ്കിലും അല്ലെങ്കില്‍ എല്ലാം ഉണ്ടെങ്കില്‍ നന്നായിരിക്കും.

ജാതി, മതം, ഇതിനൊക്കെ എന്തു പ്രാധാന്യമാണുള്ളത് ?

ജാതി-മത ബ്ലോഗിങ്ങും ജനകീയബ്ലോഗിങ്ങും തമ്മില്‍ ബൈബിള്‍ നാടകവും സാമൂഹിക നാടകവും പോലെ വ്യത്യാസമുണ്ട്. ജാതി-മതമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വലിയ പഠനത്തിന്റെയും ഗവേഷണങ്ങളുടെയും ആവശ്യമില്ല. ജാതി അടിസ്ഥാനമാക്കിയുള്ള ബ്ലോഗിങ്ങില്‍ സഹബ്ലോഗര്‍മാരുടെ ജാതി കണ്ടെത്തുക എന്നത് പ്രധാനമാണ്. പൂത്തിരിയെന്നോ കമ്പിത്തിരിയെന്നോ ഒക്കെ പേരുള്ള ബ്ലോഗറുടെ ജാതി കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ആ ബ്ലോഗറുടെ അതുവരെയുള്ള മുഴുവന്‍ രചനകളും ആ ജാതിയുടെ അടിസ്ഥാനത്തില്‍ പുനര്‍വായന നടത്തുകയോ പുനര്‍വ്യാഖ്യാനിക്കുകയോ ഒക്കെ ചെയ്യാം.

ജനകീയ ബ്ലോഗറാണെങ്കില്‍ ഏതു മതക്കാരനായാലും ശരി ബുദ്ധമതത്തോടുള്ള താല്‍പര്യം എപ്പോഴും പ്രകടമാക്കിക്കൊണ്ടിരിക്കണം. ഇന്നല്ലെങ്കില്‍ നാളെ താന്‍ ബുദ്ധമതത്തില്‍ ചേരുമെന്നു പ്രഖ്യാപിക്കുന്നതും നല്ലതാണ്.

ബ്ലോഗര്‍മാര്‍ മുഖ്യധാരാ മാധ്യമങ്ങളെ തിരുത്തുന്നതിനെപ്പറ്റി ?

മുഖ്യധാരയെ തിരുത്തുന്നതിനു വേണ്ടിയാണ് താന്‍ ബ്ലോഗ് ചെയ്യുന്നതെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നത് നല്ലതാണ്. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളില്‍ എങ്ങനെയെങ്കിലും ബ്ലോഗര്‍ എന്ന നിലയില്‍ നമ്മളെപ്പറ്റിയുള്ള വാര്‍ത്തകള്‍ വരുത്തുക എന്നിടത്താണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. പത്രത്തിലും വാരികകളിലും ജോലി ചെയ്യുന്ന ബ്ലോഗര്‍മാരെ സ്വാധീനിച്ച് ഇതിനു വേണ്ടി പരിശ്രമിക്കണം. അങ്ങനെ എവിടെങ്കിലും റിപ്പോര്‍ട്ട് വന്നാല്‍ അത് സ്കാന്‍ ചെയ്ത് എല്ലാവര്‍ക്കും അയച്ചുകൊടുക്കണം. ചാനലിലാണെങ്കില്‍ വിഡിയോ സംഘടിപ്പിച്ച് യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത് എല്ലാവരെയും അറിയിക്കണം.

മാധ്യമങ്ങളെ തിരുത്തുന്ന കുറിപ്പുകള്‍ എപ്പോഴും നല്ലതാണ്. നല്ല ബ്ലോഗര്‍ എപ്പോഴും മനോരമയെ തെറിവിളിച്ചുകൊണ്ടിരിക്കണം. കേരളത്തിലേറ്റവും പ്രചാരമുള്ള പത്രത്തെ നമ്മളാണ് നേര്‍വഴിക്കു നടത്തുന്നതും ശാസിക്കുന്നതും എന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്തുന്നതിനും നമ്മള്‍ മുതലാളിത്തവിരുദ്ധ ജനാധിപത്യജനകീയചേരിയിലുള്ളയാളാണെന്നു തെളിയിക്കുന്നതിനും ഇത് നല്ലതാണ്. എന്നാല്‍ ദേശാഭിമാനിയെ പ്രകീര്‍ത്തിക്കുന്നതും വിഡ്ഡിത്തമാണ്. നിഷ്‍പക്ഷ ബ്ലോഗറാണെന്ന് കാണിക്കാന്‍ മനോരമയെയും മാതൃഭൂമിയെയും ദേശാഭിമാനിയെയും പുച്ഛിക്കുകയും മാധ്യമത്തെ അംഗീകരിക്കുകയും വേണം. എന്നാല്‍, മനോരമയിലോ മാതൃഭൂമിയിലോ ഒക്കെ നമ്മെപ്പറ്റി ഒരു റിപ്പോര്‍ട്ട് വരാനുള്ള സാധ്യതകള്‍ എന്നും ആരാഞ്ഞുകൊണ്ടുമിരിക്കണം.

സിനിമാ നിരൂപണങ്ങള്‍ എഴുതുന്നതിനെപ്പറ്റി ?

സിനിമാനിരൂപണങ്ങള്‍ നല്ലതാണ്. എന്നാല്‍ സാധാരണ പ്രേക്ഷകനു പറ്റിയ രീതിയിലുള്ള നിരൂപണങ്ങള്‍ എഴുതരുത്. മുഖ്യധാരാ സിനിമയിലെ വര്‍ഗീയദ്വയാര്‍ത്ഥങ്ങള്‍, ദളിത് പരിപ്രേക്ഷ്യങ്ങള്‍, സ്ത്രീബിംബകല്‍പനകള്‍ എന്നൊക്കെ പറയുന്നതുപോലെയുള്ള കുറിപ്പുകളേ എഴുതാവൂ. ശരിക്കുമുള്ള നിരൂപണങ്ങളെഴുതിയാല്‍ ബ്ലോഗര്‍ സിനിമാ വാരികക്കാരെപ്പോലെയായിപ്പോവും. അങ്ങനെയുള്ള ബ്ലോഗര്‍മാര്‍ക്ക് വായനക്കാരെ കിട്ടുമായിരിക്കും പക്ഷെ, റെസ്‍പെക്ട് കിട്ടില്ല.

പിന്നെ, ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ തന്നെ ഒഴിവാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. സിനിമ എല്ലാവര്‍ക്കും മനസിലാകുന്ന വിലയിരുത്താന്‍ കഴിയുന്ന കല എന്ന നിലയ്‍ക്ക് നമ്മള്‍ ഒഴിവാക്കണം. പകരം കഥകളി തിരഞ്ഞെടുക്കാം. കഥകളി എവിടെയുണ്ടെങ്കിലും ക്യാമറയുമായി പോയി കാണുന്നതും. അതിന്റെ ആസ്വാദനം എഴുതിയിടുന്നതും നല്ലതാണ്.

കവിതയാണോ കഥയാണോ ബ്ലോഗില്‍ എഴുതാന്‍ നല്ലത് ?

കഥ ഒരിക്കലും എഴുതരുത്. കവിതയാണ് നല്ലത്. സ്ത്രീകളുമായി പരിചയപ്പെടാനും മറ്റും ആഗ്രഹമുണ്ടെങ്കില്‍ കവിതയേ എഴുതാവൂ. ബ്ലോഗിലുള്ള സ്ത്രീകളില്‍ 99 ശതമാനവും കവയിത്രികളാണ്. അപ്പോള്‍ ഒരു കവി-കവയിത്രി ബന്ധം വളര്‍ത്തിയെടുക്കുകയും അവരുടെ കവിതകളെ നിരൂപണം ചെയ്യുകയും ആവാം. പ്രസാധകന്‍മാരുമായി അടുപ്പമുണ്ടെങ്കില്‍ കവിതാസമാഹാരം ഇറക്കാന്‍ അവരെ സഹായിക്കുന്നതും മറ്റും മലയാളകവിതാ ശാഖയുടെ വളര്‍ച്ചയ്‍ക്ക് ബെസ്റ്റ് ആണ്.

ബ്ലോഗ് മീറ്റുകള്‍, കൂട്ടായ്മകള്‍ ?

അതും വേണം. എത്ര വേണം എന്നു ചോദിക്കരുത്. വലിയ തോതില്‍ സംഘടിപ്പിക്കുന്ന അത്തരം മേളകളില്‍ പങ്കെടുത്ത് ഫോട്ടോയെടുത്തു പ്രസിദ്ധീകരിക്കുന്നത് ബ്ലോഗിങ്ങിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. പിന്നെ, നമ്മള്‍ ചെല്ലുന്നിടത്തൊക്കെ ഓരോ മീറ്റ് നടത്തുന്നതും നല്ലതാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് നാളെ എറണാകുളം വരെ പോകണമെന്നിരിക്കട്ടെ. എറണാകുളത്തുള്ള ബ്ലോഗര്‍മാരുമായി ബന്ധപ്പെട്ട് ബ്ലോഗ് മീറ്റ് ആസൂത്രണം ചെയ്യാം. ചായയും കടിയും ഊണും ഒക്കെയായി എറണാകുളത്തെ ചെലവുകള്‍ അവിടുള്ള ബ്ലോഗര്‍മാരുടെ അക്കൗണ്ടില്‍ സാധിക്കാം. ആവശ്യം നടത്താന്‍ ഇവരിലേതെങ്കിലും ബ്ലോഗറുടെ വാഹനവും ഉപയോഗിക്കാം. എല്ലാവരുടെയും ഫോട്ടോ എടുത്ത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്നു മാത്രം.

എങ്ങനെയാണ് ബ്ലോഗിലൂടെ സാമൂഹികവിമര്‍ശനം നടത്തേണ്ടത് ?

അത് വളരെ ശ്രദ്ധിച്ചു വേണം. ഒബാമയുടെ തന്തയ്‍ക്ക് വിളിക്കുക, പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിക്കുക, യുഎന്‍ സെക്രട്ടറി ജനറലിനെ താക്കീത് ചെയ്യുക തുടങ്ങിയതു പോലുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാം. എന്നാല്‍ കേരളത്തിലെ നേതാക്കന്മാരെ പറ്റി എഴുതുമ്പോള്‍ ശ്രദ്ധിക്കണം. ഒബാമയോ പ്രധാനമന്ത്രിയോ നമ്മുടെ ബ്ലോഗ് വായിക്കില്ല എന്ന ഉറപ്പാണ് അടിസ്ഥാനം. എന്നാല്‍ കേരളത്തിലുള്ള നേതാക്കള്‍ ബ്ലോഗ് കണ്ടില്ലെങ്കിലും അണികളാരെങ്കിലും പ്രിന്റ് ഔട്ട് എടുത്തു കൊടുത്താല്‍ ചിലപ്പോള്‍ നല്ല തല്ലു കിട്ടിയെന്നു വരും. അതുകൊണ്ട് കേരളമെട്ട ഇട്ടാവട്ടത്തില്‍ തായം കളിക്കാന്‍ താല്‍പര്യമില്ലെന്നു പ്രഖ്യാപിച്ച് ഒബാമയെ പിടിക്കുന്നതാണ് ബുദ്ധി.

ബ്ലോഗിങ്ങിനു പുറമേ എന്തൊക്കെയാണ് ചെയ്യാവുന്നത് ?

ഡേറ്റാബേസ് ഉണ്ടാക്കല്‍ നല്ലൊരു ജോലിയാണ്. ഏതെങ്കിലും ഒരു വിഷയം തിരഞ്ഞെടുത്ത ശേഷം അതില്‍ താനൊരു ഡേറ്റാബേസ് ഉണ്ടാക്കാന്‍ പോകുന്നു എന്നു പ്രഖ്യാപിച്ച് വിക്കിപ്പീഡിയിയില്‍ നിന്ന് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോപി പേസ്റ്റ് ചെയ്ത് ഇട്ടാല്‍ മതി. ജിമ്മി വെയ്‍ല്‍സിനു ശേഷം ലോകത്ത് താനാണ് ആ ലെവലില്‍ ഇംപോര്‍ട്ടന്‍സ് ഉള്ള ഒരാള്‍ എന്ന മട്ടിലേ പിന്നെ ആളുകളോട് ഇടപെടാവൂ. മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും ആളുകള്‍ക്ക് അവാര്‍ഡ് കൊടുക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ കൂടുതല്‍ ശ്രദ്ധേ നേടാം.

സംഗീതം എനിക്കിഷ്ടമാണ്. അതെങ്ങനെ ബ്ലോഗില്‍ കൊണ്ടുവരാം ?

സംഗീതം നല്ലൊരു വിഷയമാണ്. എന്നാല് അടുത്തകാലത്തിരങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമാഗാനങ്ങളെപ്പറ്റി എഴുതുന്നതോ ഷെയര്‍ ചെയ്യുന്നതോ ആത്മഹത്യാപരമാണ്. വിദേശസിംഫണികള്‍, ഗസലുകള്‍ തുടങ്ങിവയയ്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മലയാള ചലച്ചിത്രഗാനത്തോട് അദമ്യമായ അഭിനിവേശം ഉണ്ടെങ്കില്‍ 1985നു മുമ്പിറങ്ങിയിട്ടുള്ള ഗാനങ്ങളേ ഇഷ്ടപ്പെടാവൂ. അല്ലെങ്കില്‍ വില പോകും.

ധൈര്യമായി ചീത്ത വിളിക്കാവുന്നത് ആരെയൊക്കെയാണ് ?

ശ്രീശാന്ത്, സില്‍സില ഹരിശങ്കര്‍, സന്തോഷ് പണ്ഡിറ്റ്, ബെര്‍ളി തോമസ്.

രാഷ്ട്രീയ നിലപാട് വ്യക്തമാക്കാമോ ?

നിങ്ങളുടെ രാഷ്ട്രീയനിലപാട് എന്താണെങ്കിലും ഇടതുപക്ഷസഹചാരി എന്നു ചുമ്മാ പ്രഖ്യാപിച്ചേക്കണം. അതുപോലെ തന്നെ യുക്തിവാദിയാണെന്നു കാണിക്കുന്നതും നല്ലതാണ്. ഇടക്‍ക്കിടെ ദൈവത്തെയും മതങ്ങളെയും പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ നല്ലതാണ്. ഇങ്ങനെയുള്ളവരോട് സ്ത്രീകള്‍ക്ക് വലിയ ബഹുമാനമാണ്.

മറ്റുള്ളവര്‍ക്കുള്ള കമന്റുകളില്‍ എന്താണെഴുതേണ്ടത് ?

പോസ്റ്റിനു ഗുമ്മില്ല, വിഷയദാരിദ്ര്യമാണല്ലേ,കഷ്ടം, തുടങ്ങി ഒറ്റവാക്കുള്ള കമന്റുകളോ സ്മൈലികളോ ആണ് ഉചിതം. നല്ല പോസ്റ്റാണ് എന്നു തോന്നുന്നവയില്‍ മാത്രം, കുറച്ചുകൂടി നന്നാക്കാമായിരുന്നു, മറ്റേത് അങ്ങനെയല്ല ഇങ്ങനെയായിരുന്നു വേണ്ടത് എന്ന മട്ടിലുള്ള കമന്റുകളാവാം. നല്ല പോസ്റ്റിനെ കുറച്ചുകൂടി നല്ലതാക്കാന്‍ ശേഷിയുള്ള പ്രതിഭയാണ് നിങ്ങളെന്ന് മറ്റുള്ള വായനക്കാരെ തോന്നിക്കാന്‍ ഇതു പ്രയോജനപ്പെടും.

ഉപദേശം എന്തെങ്കിലും ?

ഒരിക്കലും സ്വന്തം കൂതറ വ്യക്തിത്വം പുറത്തു കാണിക്കരുത്, വില പോകും.

ഹാക്കിങ് ക്ലാസ്സ്

വെബ്സൈറ്റ് ഹാക്കിങ് എന്നു പറയുന്നത് ഒരു കലയാണ്. എന്നാല്‍ എപ്പോഴും അതങ്ങനെ തന്നെ ആയിരിക്കണമെന്നുമില്ല. ഹാക്കര്‍മാര്‍ പലതരത്തിലാണുള്ളത്. ചിലര്‍ പ്രൊഫഷനല്‍ ഹാക്കര്‍മാരാണ്. ഹാക്കിങ് എന്താണെന്ന് അവര്‍ക്കറിയാം. എന്നാല്‍ മറ്റു ചിലര്‍ അങ്ങനെയല്ല ആവശ്യം വരുമ്പോള്‍ അവര്‍ ഹാക്കിങ് ചെയ്തു പോവുകയാണ്. എന്താണ് ഹാക്കിങ് ? ഒരുത്തനെ തുലയ്‍ക്കണമെന്ന മോഹവുമായി നമ്മള്‍ പലതും ചെയ്യണമെന്നാഗ്രഹിക്കുന്നു. ഒന്നും നടക്കാനാതെ വരുമ്പോള്‍ അവന്‍റെ പേര് ഒരു കടലാസിലെഴുതിയിട്ട് അതില്‍ കാര്‍ക്കിച്ചു തുപ്പിയ ശേഷം അതില്‍ കയറി നിന്നു തുള്ളുന്നു. ഇതാണോ ഹാക്കിങ് ? ഒരിക്കലും അല്ല.

ഒരുത്തന്‍ നന്നായി ജീവിച്ചുപോകുന്നതു കാണുമ്പോള്‍ അവനു സ്വന്തമായുള്ള വസ്തുവകകളില്‍ ഏതെങ്കിലും (ഉദാ-തന്ത) തനിക്കില്ലെന്ന തിരിച്ചറിവും താന്‍ വെറുമൊരു മദര്‍ഫക്കര്‍ മാത്രമല്ലേ എന്ന തോന്നലും കൂടി ചേരുമ്പോള്‍ താന്‍റേതു പട്ടിക്കു പോലും വേണ്ടാത്ത ജന്മമാണെന്നു തിരിച്ചറിയുകയും അതേ സമയം ആത്മഹത്യ ചെയ്യാന്‍ തന്‍റെ ഷണ്ഡത്വം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അതിസങ്കീര്‍ണമായ സാഹചര്യത്തില്‍ എങ്കില്‍ മറ്റവനെ തുലയ്‍ക്കാന്‍ തീരുമാനമെടുക്കുന്നു. എന്നാല്‍ നേരിട്ടുള്ള പോരാട്ടത്തിനു പോയാല്‍ താന്‍ പിതൃശൂന്യനും മദര്‍ഫക്കറും ഷണ്ഡനുമാണെന്ന് ജനം തിരിച്ചറിയുമെന്ന ആധിമൂലം ഇയാള്‍ ഒളിപ്പോര് തിരഞ്ഞെടുക്കുന്നു. അപ്പോള്‍ വീണ്ടും അതേ ചോദ്യം ഉയരും- ഇതാണോ ഹാക്കിങ് ? തീര്‍ച്ചയായും അല്ല.

അടച്ചുപൂട്ടിയിട്ടിരിക്കുന്ന ശത്രുവിന്‍റെ വീട് തല്ലിത്തകര്‍ക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നു. നേരേ പോയി തല്ലിത്തകര്‍ത്തു നിരപ്പാക്കിയിട്ട് അകത്തുപോയി ഉണ്ട തിന്നു കിടന്നുറങ്ങുന്നതാണ് ആണുങ്ങളുടെ ഒരു രീതി. എന്നാല്‍ താന്‍ പിതൃശൂന്യനും മദര്‍ഫക്കറും ഷണ്ഡനുമാണെന്ന് നല്ല ഉറപ്പുള്ള ഒരാള്‍ ഒരിക്കലും പകല്‍വെളിച്ചത്തില്‍ അതു ചെയ്യില്ല. രാത്രി വെളിച്ചമില്ലാത്തതുകൊണ്ട് തീരെ ചെയ്യില്ല.പിന്നെന്തു ചെയ്യും ? ആരും കാണാതെ ആയിരം മുഖങ്ങള്‍ക്കിടയിലാരാണ് തന്‍റെ ഫാദര്‍ എന്നറിയാന്‍ ഒരു കണ്ണാടിയുമായി നടന്നതുപോലെ പമ്മിപ്പതുങ്ങി ആ വിടീനടുത്തെത്തി മാര്‍ബിള്‍ വിരിച്ച വരാന്തയില്‍ ആവേശത്തോടെ അപ്പിയിടും. കുടല്‍മാല വെളിയില്‍ വരുവോളം ആ പ്രക്രിയ നടത്തിയിട്ട് താനൊരു മികച്ച ഹാക്കറാണെന്ന് ദൂരെ മലമുകളില്‍ പോയി അന്തരീക്ഷത്തിലേക്കു വിളിച്ചുകൂവിയിട്ട് തിരിച്ചുപോരും. ഓഹോ അപ്പോള്‍ ഇതാണല്ലേ ഹാക്കിങ് ? ഛെ, നെവര്‍ നെവര്‍..പിന്നെ ?

മലയാള ഭാഷയെ മലീമസമാക്കുന്ന, ഉന്നതമായ ചിന്തകള്‍ വച്ചു പുലര്‍ത്തുന്ന വ്യക്തിത്വങ്ങളുടെ ലോലമായ മനസ്സ് വേദനിപ്പിക്കുന്ന, സ്നേഹം വഴിഞ്ഞൊഴുകുന്ന കൂട്ടായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന,സെക്സ് എന്ന വിഷയത്തെപ്പറ്റി പല തവണ എഴുതി ലൈംഗികശേഷി നശിച്ച കുറെയധികം ആളുകളെ വെല്ലുവിളിക്കുന്ന ഒരു മൂന്നാംകിട (റേറ്റിങ് കൂടിയതാണ്, മുമ്പ് നാലാം കിടയായിരുന്നു)ബ്ലോഗ് ഉന്മൂലനം ചെയ്യാന്‍, നാളത്തെ കേരളീയ സമൂഹം ഇതിന്‍റെ തിന്മകളില്‍ അലിയാതിരിക്കാന്‍, ഈ വിഷം നുകരാതിരിക്കാന്‍, കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മുകളില്‍ പറഞ്ഞ എല്ലാ വികാരങ്ങളോടും കൂടി ഒരാള്‍, ലോകത്തു താനൊഴികെയുള്ള എല്ലാവരും പൊട്ടന്‍മാരാണെന്നും സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമാണെന്നുമുള്ള വിശ്വാസത്തോടെ എല്ലാ ദിവസവും രാവിലെ മുതല്‍ കുടല്‍മാല വെളിയില്‍ വരുന്നതു മാതിരി ചിലതു ചെയ്യുമ്പോള്‍ നിറകണ്ണുകളോടെ സൈബര്‍ പോലീസുകാര്‍ പോലും തങ്ങളുടെ ടൂള്‍സ് താഴെ വച്ച് പുറത്തു തട്ടി അഭിനന്ദിച്ചിട്ടു പറയും- വെല്‍ഡണ്‍ മൈ ബോയ്.. ഇതാണ് ഹാക്കിങ് !!

ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പലതും മനസ്സിലാവാത്ത വായനക്കാര്‍ ക്ഷമിക്കണം. ഇതെല്ലാം ഭംഗിയായി മനസ്സിലാവുന്ന ഒരു ഫാദര്‍ലെസ് ഇതിപ്പോള്‍ ചെറിയൊരു പുച്ഛത്തോടെ വായിക്കുന്നുണ്ട്. ഇനി അവനായി, അവന്‍റെ പാടായി.ഡിയര്‍ റീഡേഴ്സ്, കുറച്ചു കഴിയുമ്പോള്‍ ഈ സൈറ്റ് കണ്ടില്ലെന്നു വരും. പോസ്റ്റുകള്‍ കൃത്യമായി വായിക്കാന്‍ ഫീഡ് സബ്‍സ്ക്രൈബ് ചെയ്യുക.

ഈ സൈറ്റില്‍ ഇനി പലതും നടക്കും,ഞെട്ടരുത്… ചിലപ്പോള്‍ വല്ല പട്ടിയുടെയോ പൂച്ചയുടെയോ സൈറ്റിലേക്കു പോയെന്നു വരും.. തളരരുത്…. ബ്ലോഗക്രമണത്തില്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ടും ആശങ്ക അറിയിച്ചുകൊണ്ടും ഏതാണ്ട് പത്തഞ്ഞൂറ് മെയില് എനിക്കു കിട്ടി. തല്‍ക്കാലം നിങ്ങള്‍ ആ ഹാക്കറെ ആശ്വസിപ്പിക്കാന്‍ നോക്കൂ.. കാരണം അവന്‍റെ കാര്യം ഏറെക്കുറെ പോക്കാണ്..എന്‍റെ കാര്യം പറയുമ്പോല്‍ പാലായില്‍ പറയാറുള്ള ഒരു ചൊല്ലാണ് ഓര്‍മ വരുന്നത്…. മത്തായിക്കിത് മൈരാ !!!

PS: (ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് അളിയന്‍ പണി തുടങ്ങുന്നത്. പിന്നെ വൈകുന്നേരം വരെ നല്ല ആല്‍മാര്‍ത്തതയാണ്. ഓഫിസ് ടൈം ഗൃത്യമായി പാലിക്കുന്ന തങ്കക്കുടമായ ഹാക്കര്‍ക്ക് എന്‍റെ ഒരുമ്മ.ഐപി ഹൈഡ് ചെയ്യാന്‍ മറക്കല്ലേ. അളിയനെന്തെങ്കിലും ഹൈഡ് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്കു റിവീല്‍ ചെയ്യാനൊരു രസമില്ല. ഇതു കഴിയുമ്പോള്‍ അളിയനിതുവഴി വരണം, നമുക്ക് അളിയന്‍റെ പ്രിയപ്പെട്ട ഗെയിമായ ഗോള്‍ഫ് കളിക്കാം)

Thursday 28 July 2011

കോടതി കൂടെയുള്ളപ്പോള്‍ ധൈര്യമായി റേപ് ചെയ്യാം

കൊച്ചുകുട്ടിയായിരുന്നപ്പോള്‍ (സ്റ്റാന്‍ഡാര്‍ഡ് 8-9)സ്ഥിരമായി ഞാനൊരു പെണ്ണിന്‍റെ വായില്‍ നോക്കുമായിരുന്നു. അവളുടെ നുണക്കുഴികള്‍ കാണാനുള്ള കൊതി കൊണ്ടും ചിരിക്കുമ്പോള്‍ ആകെമൊത്തമുള്ള സൗന്ദരാധിക്യം ആസ്വദിക്കാനുള്ള ആവേശം കൊണ്ടുമാണ് അങ്ങനെ ചെയ്തിരുന്നത്. കുറെക്കാലം നോക്കിക്കഴിഞ്ഞപ്പോള്‍ എനിക്കു ബോറടിച്ചു. എന്നും ഒരേ നുണക്കുഴി, ഒരേ ചിരി- ആര്‍ക്കായാലും ബോറടിക്കും. അതു കഴിഞ്ഞപ്പോള്‍ നുണക്കുഴിയില്ലാത്ത ഒരുത്തിയെ നോക്കാന്‍ തുടങ്ങി. അപ്പോള്‍ നുണക്കുഴി ക്ഷുഭിതയായി എന്നോടു പറഞ്ഞു- ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത്. മോഹിപ്പിച്ചു വഞ്ചിക്കുന്നത് എത്ര ജന്മമെടുത്താലും തീരാത്ത പാപമാണ്.

അന്നു ഞാനത് മനസ്സില്‍ കുറിച്ചിട്ടു. ബട്ട് ഒരു സംശയം മാത്രം ബാക്കി നിന്നു. അവളോട് പ്രേമമാണെന്നോ കെട്ടിക്കോളാമെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല.പിന്നെങ്ങനെ ഞാനവളെ മോഹിപ്പിച്ചു ? ചുമ്മാ നോക്കി നോക്കി നടന്നപ്പോള്‍ അവള്‍ പലതും മോഹിച്ചിട്ടുണ്ടാവണം. ഞാനാണെങ്കില്‍ എട്ടാം ക്ലാസ്സിലേ സിക്സ് പായ്‍ക്ക് ആണ്. പിന്നെ, ജീവിതത്തില്‍ പലപ്പോഴും സ്ത്രീകള്‍ ഇതേ ഡയലോഗ് ആവര്‍ത്തിച്ചു. ഞാനതൊക്കെ മനസ്സില്‍ അവശേഷിച്ചിരുന്ന സ്ഥലത്ത് കുറിച്ചിട്ടു. ഇപ്പോള്‍ ചെന്നൈയില്‍, വിവാഹവാഗ്ദാനം നല്‍കി എല്ലാത്തരം ബന്ധങ്ങളും അബോര്‍ഷനും വരെ നടത്തിയ മലയാളിയുടെ കാമുകി അയാളുടെ കുഞ്ഞിനെ കൊന്നു പെട്ടിയിലാക്കി പ്രതികാരം ചെയ്ത വാര്‍ത്ത വായിച്ചപ്പോള്‍ സത്യത്തില്‍ ഒരുള്‍ക്കിടിലമാണ്. മലയാളിയായ കുഞ്ഞിന്‍റെ അച്ഛന്‍ എന്‍റെ സഹപാഠിയും സുഹൃത്തുമാണ് എന്നതും കിടിലത്തിനു കാരണമായിട്ടുണ്ടാവണം.

എങ്കിലും, ആത്യന്തികമായി പ്രണയം നിഷേധിക്കപ്പെടുന്ന പുരുഷന്‍ പെണ്ണിന്‍റെ കഴുത്തറക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്യുമ്പോള്‍ അവള് അവനെ പുറകേ നടത്തിയിട്ടു പറ്റിച്ചു കാണും എന്ന മട്ടില്‍ ഈസിയായി കണ്‍ക്ലൂഡ് ചെയ്യുന്ന സമൂഹം അതിനേക്കാള്‍ ക്രൂരമായ വഞ്ചനക്കു വിധേയയാകുന്ന സ്ത്രീ ദുര്‍ഗയെപ്പോലെ പ്രതികാരത്തിനു മുതിരുമ്പോള്‍ പൊതുവേ ഞെട്ടിത്തരിച്ചു നില്‍പാണ്. അവിഹിതബന്ധത്തിലാറാടുന്ന എന്‍റെ ഏതാനും സുഹൃത്തുക്കള്‍ക്കു കുറെ ദിവസമായി ഉറക്കമില്ല. ഈശ്വരാ, ഈ പെണ്ണുങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്നൊരു പേടി… പേടി നല്ലതാണ് എന്നാണെന്‍റെ വ്യക്തിപരമായ അഭിപ്രായം.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം എന്നു പറഞ്ഞാല്‍ ക്രൂരബലാല്‍സംഗവും കൂട്ടബലാല്‍സംഗവും (പുരുഷത്വത്തിന്‍റെ ലക്ഷണമായാണ് ചില ഷണ്ഡന്‍മാര്‍ അതിനെ കാണുന്നത്)കഴിഞ്ഞാല്‍ പിന്നെ ലിസ്റ്റില്‍ അധികമൊന്നുമില്ല. അധ്യാപകന്‍റെ കൈവെട്ടുന്നതുപോലെയുള്ള സംഭവങ്ങളോടു കാണിക്കുന്ന ഒരു ഞെട്ടലും പ്രതികരണങ്ങളും സമൂഹമോ മാധ്യമങ്ങളോ ഈ വിഷയങ്ങളില്‍ കാണിക്കാറുമില്ല. സൂര്യനെല്ലി കേസ് മുതല്‍ നമ്മള്‍ ഇതൊക്കെ ചര്‍ച്ച ചെയ്തതാണ്. ഒരു പെണ്‍കുട്ടിയെ പത്തു നാല്‍പതു മാന്യന്‍മാര്‍ പീഡിപ്പിച്ച വാര്‍ത്ത നമ്മള്‍ വായിച്ചത് അതില്‍ അവരുടെ മെത്തേഡുകളുടെ വല്ല വിവരണവുമുണ്ടെങ്കില്‍ ഒരുത്തേജനമാകുമല്ലോ എന്നു കരുതിയാണ്. ഇതെല്ലാം കഴിഞ്ഞിട്ട് ചിലര്‍ പറഞ്ഞത് അല്ല പത്ത് നാല്‍പത് ദിവസം അവന്‍മാരുടെ കസ്റ്റഡിയില്‍ ഇരുന്നിട്ട് അവള്‍ക്കു രക്ഷപെടാന്‍ മേലായിരുന്നോ.. അപ്പോ സംഗതി വേറെയാണ് എന്നാണ്. കോടതിയിലെ സ്മാര്‍ത്തവിചാരത്തെ പേടിച്ചു മാത്രം പരാതി പിന്‍വലിച്ച പെണ്‍കുട്ടികളുമുണ്ട്. സിനിമ കണ്ടിട്ട് അതിന്‍റെ തിരക്കഥയെ വിമര്‍ശിക്കുന്ന ലാഘവത്തോടെ നമ്മള്‍ വിമര്‍ശിക്കുന്നതും വിധിയെഴുതുന്നതും പിച്ചിച്ചീന്തപ്പെട്ട ഒരു ജീവിതത്തെപ്പറ്റിയാണെന്ന് ഓര്‍ക്കാറില്ല.

ഇതൊക്കെ പറഞ്ഞു തുടങ്ങിയാല്‍ ഒരവസാനവുമുണ്ടാകില്ല. എന്നാല്‍, എന്തു പറഞ്ഞാലും നമ്മള്‍ ആശ്വാസത്തിനായി പറയുന്ന ഒന്നുണ്ട്- നിയമം എപ്പോഴും സ്ത്രീകളുടെ കൂടെയാണ് എന്ന്. എഴുതിവച്ചിരിക്കുന്നതൊക്കെ എങ്ങനെ തന്നെയാണ്. വനിതാ കമ്മിഷന്‍ തുടങ്ങി അനേകം അനേകം പ്രസ്ഥാനങ്ങള്‍ സ്ത്രീകുടെ കൂടെ നില്‍ക്കാന്‍ ഇവിടെയുണ്ട്. അതവള്‍ക്കു കിട്ടേണ്ടതു തന്നെയാണ് എന്നൊക്കൊണ് നിലപാട് എന്നതു വേറെ കാര്യം.

വിശ്വാസമെന്ന നിലയ്‍ക്കെങ്കിലും ബാക്കിയുള്ള ഈയൊരാശ്വാസം കൂടി നഷ്ടപ്പെടുന്ന മുംബൈ ഹൈക്കോടതിയുടെ വിധി സ്ത്രീയെ അമ്മയെപ്പോലെയും ദേവിയെപ്പോലെയും കണ്ടു ബഹുമാനിക്കുന്ന ഭാരതീയസംസ്കാരത്തെ ഞെട്ടിക്കേണ്ടതാണ്. വിവാഹവാഗ്‌ദാനം നല്‍കി കബളിപ്പിച്ചു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് മുംബൈ ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പത്തു വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ട സന്ദീപ്‌ റാത്തോഡ്‌ എന്ന വനം വകുപ്പു ജീവനക്കാരനെ കോടതി നിഷ്കരുണം വിട്ടയക്കുകയും ചെയ്തു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മനസില്ല എന്നു വനംവകുപ്പ് പറഞ്ഞിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കേസ് കൊടുത്തത്.

സ്ത്രീകള്‍ ആയുധമെടുക്കുമ്പോള്‍ ഞെട്ടിയിട്ടു മാത്രം കാര്യമില്ല എന്നാണിപ്പോള്‍ തോന്നുന്നത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച കേസില്‍ അകത്തു കിടക്കുന്ന അനേകം വിരുതന്‍മാര്‍ക്ക് ആവേശം പകരുന്ന വിധിയാണിത്. ഈ വിധിയും പൊക്കിപ്പിടിച്ച് അവര്‍ക്കിനി അപ്പീല്‍ പോകാം. പരിഗണിക്കപ്പെടുമോ ഇല്ലയോ എന്നതല്ല, തങ്ങള്‍ തെറ്റുകാരല്ല എന്നു വിശ്വസിക്കാന്‍ അവര്‍ക്കു ന്യായമുണ്ടോ ഇല്ലയോ എന്നതുമല്ല. വിവാഹജീവിതം സ്വപ്നം കണ്ട് സ്നേഹിക്കുന്ന പുരുഷന് എല്ലാം സമര്‍പ്പിച്ചു വ‍ഞ്ചിക്കപ്പെട്ട സ്ത്രീ ഇനി ഏതു നിയമസംവിധാനത്തെയാണ് ആശ്രയിക്കേണ്ടത് ?

കേരളത്തിലെ അവസ്ഥ ഇതിനെക്കാള്‍ പരിതാപകരമാണ്. വിവാഹവാഗ്ദാനം നല്‍കി ദുരുപയോഗിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഇവിടെ വാളെടുക്കാറില്ല, സ്നേഹിച്ച ചതിയനെ ഒറ്റുകൊടുക്കാറുമില്ല. അടച്ചിട്ട മുറിയില്‍ മതിയാവോളം കരയും, ഒരു സൂചനയും നല്‍കാതെ ആത്മഹത്യ ചെയ്യും. കത്തുവല്ലതും എഴുതിവച്ചിട്ടുണ്ടോ എന്ന ആശങ്ക മാറിക്കിട്ടിയാല്‍ കാമുകന്‍ സേഫ്. ഇനിയിപ്പോള്‍ ധൈര്യം സംഭരിച്ച് പെണ്ണുങ്ങള്‍ കോടതി കയറാമെന്നു വച്ചാല്‍ ? ആ കോടതി പറയുന്നു- ഇതൊക്കെ നാട്ടുനടപ്പല്ലേ.. ഇതൊന്നും പീഡനമല്ല എന്ന്. അപ്പോള്‍, ഇനി യാതൊരു ഭീതിയുമില്ലാതെ ഞാന്‍ നിന്നെ കെട്ടിക്കോളാം എന്നു വേണമെങ്കില്‍ എഴുതി ഒപ്പിട്ടു കൊടുത്തിട്ടായാലും സ്ത്രീകളെ ദുരുപയോഗിക്കാം. എന്തെങ്കിലും പ്രശ്നം വന്നാല്‍ മുംബൈ ഹൈക്കോടതി ഒപ്പമുണ്ട്. ‍

സൂനാമി വാര്‍ത്തകള്‍ *

സംഗതി ജപ്പാനിലായതുകൊണ്ട് നമുക്ക് കാര്യമെളുപ്പമായി. അവിടുള്ള മലയാളികളുടെ കാര്യം മാത്രമന്വേഷിച്ചാല്‍ മതി. ഇതു ജപ്പാനില്‍ മാത്രം സംഭവിക്കുന്നതെന്തോ ആണെന്ന ലാഘവത്തോടെ നമ്മള്‍ അഭിപ്രായങ്ങള്‍ പൂശി കൂളായിട്ടിരിക്കുകയാണ്. കടലും തിരയും ഇവിടൊക്കെത്തന്നെ കാണും എന്നൊരുത്തനും മറക്കേണ്ട. ഇന്ത്യയിലൊരു സൂനാമി വന്നുപോയതിന്റെ ഞെട്ടല്‍ നമുക്ക് മാറിയിട്ടില്ല എങ്കിലും ഒന്നുകൂടി വന്നാല്‍ അതിനെ മുതലാക്കാനുള്ള കുരുട്ടുബുദ്ധി നമ്മള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. പഴയ സൂനാമി കഴിഞ്ഞിട്ട് ഇവിടെ രാഷ്ട്രീയ-സാംസ്കാരിക-മാധ്യമരംഗങ്ങളില്‍ കുതിച്ചു ചാട്ടം സംഭവിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കണ്‍മുന്നില്‍ വരുന്നതെല്ലാം രാഷ്ട്രീയവല്‍ക്കരിക്കുന്ന നമ്മുടെ നാട്ടിലാണ് ഈ സൂനാമി വന്നിരുന്നതെങ്കില്‍ മരണസംഖ്യ മുതലങ്ങോട്ട് നമ്മുടെ താല്‍പര്യങ്ങളും നേതാക്കന്‍മാരുടെ താല്‍പര്യങ്ങളും മാധ്യമതാല്‍പര്യങ്ങളും എങ്ങനെ മാറിമറിഞ്ഞേനെ എന്നത് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. സൂനാമി ഇന്ത്യയില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ മാധ്യമങ്ങളും നേതാക്കളും ജപ്പാനിലായിരുന്നെങ്കില്‍ പത്രങ്ങളില്‍ നമ്മള്‍ എന്തു വായിച്ചേനെ ?

സൂനാമി- നഷ്ടപരിഹാരം 2ലക്ഷം
സൂനാമി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും വീടു നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കാണാതായവരെപ്പറ്റി അന്വേഷിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ സൂനാമി സെല്ലുകള്‍ തുറന്നു. താലൂക്ക് -പഞ്ചായത്ത് തലങ്ങളില്‍ ഹെല്‍പ്‍വൈലൈനുകളും ആരംഭിച്ചു.

തിരകളോട് കളിച്ച്; തിരയില്‍ കുളിച്ച്
സൂനാമിതിരകള്‍ ആര്‍ത്തലച്ചു വരുമ്പോള്‍ മുന്നറിയിപ്പ് അവഗണിച്ച് സൂനാമി വരുന്ന വരവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനായി തീരത്ത് തമ്പടിച്ചിടിരുന്ന നൂറു കണക്കിനാളുകള്‍ ആദ്യത്തെ തിരയില്‍ തന്നെ ഒഴുകിപ്പോയി. എല്ലാവരും തീരത്തു നിന്നൊഴിഞ്ഞുപോകണമെന്ന പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് തീരത്തു തന്നെ നില്‍ക്കുകയായിരുന്നു ഇവര്‍. സര്‍ക്കാരിന്റെ സൂനാമി ടൂറിസം പദ്ധതിയുടെ ഭാഗമായി എത്തിയവരെയും കാണാതായിട്ടുണ്ട്. സൂനാമി ലൈവ് കാണിച്ചുകൊണ്ടിരുന്ന കംപ്ലീറ്റ് ചാനലുകാരും ഒഴുകിപ്പോയിട്ടുണ്ട്.

സൂനാമി നഷ്ടപരിഹാരം പെരുമാറ്റച്ചട്ടലംഘനമെന്ന്; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി
സൂനാമിദുരന്തത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.സൂനാമിക്കിരയായവരെ സ്വാധീനിച്ച് വോട്ടു നേടുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ അടിയന്തിരമായി നഷ്ടപരിഹാരം പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

സൂനാമി അരിവിതരണം സിപിഎമ്മുകാര് അലങ്കോലമാക്കി: ദുരിതാശ്വാസക്യാംപ് അടിച്ചു തകര്‍ത്തു
സൂനാമി ക്യാംപുകളില്‍ പട്ടിണി കിടക്കുന്നവര്‍ക്കു കേന്ദ്ര ഫണ്ടില്‍ നിന്ന് അരിവിതരണം ചെയ്യുന്നതറിഞ്ഞ് സിപിഎം പ്രവര്‍ത്തര്‍ എത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. അരിവിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസക്യാംപിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയത്. ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ വിതരണം ചെയ്യാന്‍ വച്ചിരുന്ന അരി കടലിലൊഴുക്കി. സ്ത്രീകളും കുട്ടികളുമടക്കം ദുരിതാശ്വാസ ക്യാംപിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍്ന്ന് പ്രവര്‍ത്തകര്‍ ക്യാംപ് അടിച്ചു തകര്‍ത്തു തീയിട്ടു.

ദുരിതഭൂമിയില്‍ രാഹുല്‍: കണ്ണീരടക്കാനാവാതെ ജനം
സൂനാമി ദുരിതമേഖലയില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ദുരിതബാധിതരെ വിസ്മയിപ്പിച്ചു. ഇന്നലെ രാവിലെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. ഇതുവരെ സംസ്ഥാന മുഖ്യമന്ത്രിയോ നേതാക്കന്‍മാരോ പോലും തിരിഞ്ഞുനോക്കാത്ത മേഖലകളിലാണ് രാഹുല്‍ തന്റെ സാന്നിധ്യമറിയിച്ചത്. ഷിബു എന്ന കള്ളപ്പേരിലാണ് രാഹുല്‍ അവിടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിരുന്ന പൊലീസുകാര്‍ രാഹുലിന്റെ സുരക്ഷയ്‍ക്കായി രാവിടെ മുതല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി ഓടിനടന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനാവാതെ കുഴങ്ങി. ഷിബു വന്നിരിക്കുന്നു എന്നു കേട്ട് എത്തിയ ദുരിതബാധിതരില്‍ ചിലര്‍ കണ്‍മുന്നിലുള്ളത് രാഹുല്‍ ആണെന്നു തിരിച്ചറിഞ്ഞ് ബോധരഹിതരായി. അവരുടെ മുഖത്ത് അദ്ദേഹം വെള്ളം തളിച്ചുണര്‍ത്തി. ദുരിതാശ്വാസക്യാംപുകളിലെ സ്ഥിതിവിശേഷങ്ങള്‍ അദ്ദേഹം അവരോട് അന്വേഷിച്ചു. സൂനാമി ദുരിതത്തില്‍ പെട്ടെങ്കിലും ഗാഹുല്‍ ഗാന്ധിയെ കാണാനായല്ലോ എന്ന സന്തോഷത്തിലായിരുന്നു ജനം.

സൂനാമി: കേരള കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകള്‍ വേണമെന്നു മാണി
സൂനാമി കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ 18 സീറ്റിനു പകരം തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു 38 സീറ്റുകള്‍ നല്‍കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളിലൊന്നും സൂനാമി ഉണ്ടായിട്ടില്ല എന്നത് കേരളത്തിലെ എല്ലാ മണ്ഡലങ്ങളും കേരള കോണ്‍ഗ്രസിന്റേതാവുന്നതാണ് നല്ലത് എന്ന സൂചനയാണ് നല്‍കുന്നത്. സൂനാമി സാധ്യത കണക്കിലെടുത്ത് തീരദേശമണ്ഡലങ്ങള്‍ കൂടി വിട്ടുതരണമെന്നാണ് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെടാനിരിക്കുന്നത്.

സൂനാമിസഹായം ചോദിച്ച കത്ത് കേന്ദ്രം മുക്കിയെന്ന് മുഖ്യമന്ത്രി;
സഹായമായി അയച്ച ചെക്കും കത്തും മുഖ്യമന്ത്രി മുക്കിയെന്നു കേന്ദ്രം
സൂനാമി സഹായം ചോദിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് കേന്ദ്രസര്‍ക്കാര്‍ മുക്കിയെന്നും കേരളം വല്ല സഹായം ചോദിച്ചിരുന്നെങ്കില്‍ തന്നേനെ എന്നു കേന്ദ്രം പറയുന്നത് പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേ സമയം, സൂനാമി ഉണ്ടായെന്നു കേട്ടപ്പോള്‍ തന്നെ അടിസന്തിരസഹായമായി രണ്ടായിരം രൂപയുടെ ഒരു ചെക്കും എന്താവശ്യമെങ്കിലും ചോദിക്കാന്‍ മടിക്കരുതെന്ന് പറയുന്ന കത്തും കേരളത്തിന് അയച്ചിരുന്നെന്നും അത് മുഖ്യമന്ത്രി പൂഴ്‍ത്തി വച്ചിരിക്കുകയാണെന്നും കേന്ദ്രം ആരോപിച്ചു. കേരളത്തിന്റേതായ ഒരു കത്ത് കിട്ടിയിട്ടെന്നു കേന്ദ്രവും കേന്ദ്രത്തിന്റെ ചെക്കും കത്തുമൊന്നും ഇവിടാര്‍ക്കും കിട്ടിയിട്ടില്ലെന്നു മുഖ്യമന്ത്രിയും പറഞ്ഞു.

ജി.സുധാകരന്റെ സൂനാമി കവിതകള്‍ പ്രകാശനം ചെയ്തു
സൂനാമി ദുരന്തത്തെപ്പറ്റി മന്ത്രി സുധാകരന്‍ രചിച്ച ‘പ്രകൃതീ തവ സുനാമി വികൃതി മമ ജീവിതം കുളംതോണ്ടി’ എന്ന കവിതാസമാഹാരം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സുനാമി കേരളത്തിലെ സാധാരണക്കാരെ എത്രത്തോളം വേദനിപ്പിച്ചു എന്നതിന്റെ പച്ചയായ ആവിഷ്കാരമാണ് കവിതകളില്‍ തെളിയുന്നത്. കവിതാസമാഹാരത്തിന് ഒഎന്‍വി കുറുപ്പിന്റെ അവതാരികയുമുണ്ട്. ഈ കവിതകള്‍ക്ക് ഇളയരാജ സംഗീതം നല്കി കാസെറ്റ് രൂപത്തില്‍ പുറത്തിറക്കുമെന്നും പ്രസാധകരായ ഡീആന്‍സീ പബ്ലിക്കേഷന്‍സ് പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടിനി ഒരു സൂനാമി വരാനുള്ള സാധ്യത വളരെ കുറവാണ്. ചെറിയ കാര്യങ്ങളില്‍ വിശ്വസസ്തത പുലര്‍ത്തുവനേ വലുത് കിട്ടൂ എന്നാണ് ബൈബിള്‍ പറയുന്നത്. ചെറിയ സൂനാമിയോട് നമ്മള്‍ ചെയ്ത വിശ്വാസവഞ്ചന ലോകത്തൊരു സൂനാമിയോടും ഒരു സമൂഹവും ചെയ്യാത്താണ്. സൂനാമി ദുരിതബാധിതര്‍ ഇപ്പോഴും ആശ്വാസമില്ലാതെ അലയുമ്പോള്‍ സൂനാമി ഫണ്ട് നമ്മള്‍ മലമടക്കുകളില്‍ ഇന്‍വെസ്റ്റ് ചെയ്തു. അവിടെ നിന്നാല്‍ 1000 അടി താഴെ അറബിക്കടലിന്റെ തിളക്കം കാണാമെന്നതാണ് കാര്യം. ഇതിന്റെ പേരില്‍ പണപ്പിരിവു നടത്തി വെട്ടിച്ച കോടികള്‍ക്കു കണക്കില്ല. നാണവും മാനവുമുണ്ടെങ്കില്‍ സൂനാമി ഇനി ഈ തീരമടുക്കില്ല.

*ഇതൊക്കെയല്ലേ ഒരു രസം. ഒന്നും ശരിക്കുള്ള വാര്‍ത്തകളല്ല,ഈ വാര്‍ത്തകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഇതില്‍ പ്രദിപാദിക്കുന്ന വിഷയങ്ങളുമായി ബന്ധമുള്ളതല്ല (നിയമപരമായ മുന്നറിയിപ്പ്).

ലെന്‍സ് ഒരു ആര്‍ഭാടമാണ്

ടയര്‍ ഇല്ലാത്ത കാര്‍ എന്നോ ചിറകില്ലാത്ത വിമാനമെന്നോ കേള്‍ക്കുന്നതുപോലെ ഒരു അമ്പരപ്പ് അനിവാര്യമാണ് ലെന്‍സ് ഇല്ലാത്ത ക്യാമറ എന്നു കേള്‍ക്കുമ്പോള്‍. ഫൊട്ടോഗ്രഫിയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതാനൊന്നുമല്ലെങ്കിലും ക്യാമറയുടെ അടിസ്ഥാനതത്വങ്ങളെ കണക്കുകൊണ്ട് പൊളിച്ചെഴുതുന്ന സാധനമാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന പ്ലാനര്‍ ഫൊറിയര്‍ ക്യാപ്ചര്‍ അറെ (Planar Fourier Capture Array-PFCA) എന്ന ലെന്‍സ് ഇല്ലാത്ത ക്യാമറ. ക്യാമറ എന്നു വിളിക്കാമെങ്കിലും ഫാമിലി ഫോട്ടോ എടുക്കാനോ സ്റ്റുഡിയോയില്‍ പടങ്ങളെടുക്കാനോ ഇത് പ്രയോജനപ്പെടില്ല. മൊബൈല്‍ ഫോണില്‍ പോലും മെഗാപിക്‌സല്‍ ക്യാമറകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ ലെന്‍സില്ലാത്ത ക്യാമറ നല്‍കുന്ന ചിത്രത്തിന്റെ പരമാവധി നിലവാരം 20 പിക്‌സല്‍ ആണ്. ക്യാമറ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമാകുന്ന, എന്നാല്‍ ക്യാമറ ഉപയോഗം പ്രായോഗികമായി അസാധ്യമായ സാഹചര്യങ്ങളില്‍ ഈ ലെന്‍സില്ലാ വിസ്മയം ചരിത്രം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്.

വെറും 20 പിക്‌സല്‍ കൊണ്ട് എന്തു കാണാനാണ് എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. എല്ലാം കൂടുതല്‍ വ്യക്തമായി കാണാനല്ല, അന്ധരകാരത്തില്‍ നിന്നു അവ്യക്തമായെങ്കിലും വല്ലതും കാണാനാണ് ലെന്‍സില്ലാ ക്യാമറ ശാസ്ത്രത്തെ സഹായിക്കുക. പലകുറി കണ്ടു മടുത്ത കാഴ്ചകളിലേക്കല്ല, ഇതുവരെ ആരും കാണാത്ത കൗതുകങ്ങളിലേക്കാണ് ലെന്‍സ്് ഫ്രീ ക്യാമറ കണ്ണുതുറക്കുക എന്നു ചുരുക്കം. മില്ലിമീറ്ററിന്റെ നൂറിലൊന്നു കനം, ഒന്നരമില്ലിമീറ്റര്‍ വലിപ്പം, സിഡിയുടെ അകൃതിയിലുള്ള സിലികണ്‍ കണമാണ് സാധനം.ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയും ഇതു തന്നെയാണ്. ശാസ്ത്ര, വൈദ്യശാസ്ത്ര മേഖലകളില്‍ നിരന്തരമായ സൂക്ഷ്മനിരീക്ഷണം ആവശ്യമുള്ള ഘട്ടങ്ങളില്‍ ഈ 20 പിക്‌സല്‍ ലെന്‍സ് ഫ്രീ ക്യാമറ താരമായിരിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനു ശരീരത്തില്‍ ഇംപ്ലാന്റുകള്‍ നടത്തുന്നതിനെക്കുറിച്ചുള്ള ഗവേഷണമാണ് ഈ കണ്ടെത്തലിലെത്തിച്ചതെന്ന് ക്യാമറ വികസിപ്പിച്ചെടുത്ത ഗവേണവിഭാഗം തലവന്‍ പാട്രിക് ഗില്‍ പറയുന്നു.

ക്യാമറയുടെ റെസൊലൂഷനും കൃത്യതയും വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങളാണ് ഇനി നടക്കാന്‍ പോകുന്നത്. റോബോട്ട് മുതല്‍ റോക്കറ്റ് വരെ ലക്ഷക്കണക്കിന് ഇലക്രേ്ടാണിക് ഉല്‍പന്നങ്ങളില്‍ വിവിധോദേശ്യ നിരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമായി ഈ ചെറുതരി ക്യാമറ ഉപയോഗിക്കപ്പെടും എന്നതില്‍ സംശയമില്ല.

തങ്കച്ചന്റെ സുവിശേഷവും ജാന്‍സിയുടെ പ്രഘോഷണo

തങ്കച്ചന്‍ തങ്കപ്പെട്ട മനസിലെ ഭ്രാന്തന്‍ ചിന്തകള്‍ക്കു മേലെ ആത്മവിശ്വാസത്തിന്റെ പുത്തന്‍ പുതപ്പ് വലിച്ചിട്ട് രണ്ടാമതും ഉറങ്ങാന്‍ ശ്രമിച്ചു. ഉറക്കം അരുവിത്തുറ പെരുന്നാളിനു പോയിട്ട് വഴി തെറ്റിപ്പോയ കുഞ്ഞാടിനെപ്പോലെ പിന്നെയും നിയോജകമണ്ഡലത്തിനു വെളിയിലൂടെ അലഞ്ഞു നടന്നു. അറിയാതെയെങ്ങാനും ഉറക്കം വന്നാല്‍ -ഹായ് ഉറക്കം വന്നല്ലോ !- എന്നു തങ്കച്ചന്‍ ചിന്തിക്കുന്നതും ഉറക്കം രാജ്യം വിട്ടു പോകും.

അതിസുന്ദരിയായ ഭാര്യ ജാന്‍സിയായിരുന്നു തങ്കച്ചന്റെ ഉറക്കം കെടുത്തിയിരുന്നത്. എങ്കില്‍ പിന്നെ ഝാന്‍സി രാണിയെ വിളിച്ചുണര്‍ത്തി ഉറക്കരാഹിത്യം അങ്ങ് മുതലാക്കരുതായിരുന്നോ എന്നു ചോദിക്കരുത്. വിഷയം ‘അത’ല്ല.

കാലങ്ങളോളം ഉറക്കം കെടുത്തിയതിനു ശേഷമാണ് ആറ് മാസം മുമ്പ് തങ്കച്ചന്‍ ജാന്‍സിക്ക് താലീസ് കൊടുത്തത്.അതോടെ അവള്‍ നന്നാവുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല. പ്രണയം മരിച്ച് ദാമ്പത്യം എന്ന പേരില്‍ പുനര്‍ജനിച്ചെങ്കിലും ജാന്‍സി പഴയ ജാന്‍സി തന്നെയായിരുന്നു. തങ്കച്ചന് അതില്‍ ശകലം ആശങ്ക തോന്നാതിരുന്നില്ല.

ഹണിമൂണ്‍ കുളു-മണാലിയില്‍ വേണമെന്നു പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ചെറുകിട കല്ലുകടി. ചുമ്മാ പാലാ-അടിവാരം എന്നൊക്കെ പറയുന്ന ലാഘവത്തോടെയാണ് അവള്‍ കുളു-മണാലി എന്നു പറഞ്ഞു കളഞ്ഞത്. കുളു-മണാലിയെ തങ്കച്ചന്‍ മൂന്നാര്‍-മറയൂര്‍ ആക്കി ഒരുവിധം പ്രശ്നം പരിഹരിച്ചു. അപ്പോള്‍ വരുന്നു അടുത്ത ഡിമാന്റ്.-വേറെ വീടെടുത്തു മാറണം.

ഇവിടെ നിനക്കെന്നാത്തിന്റെ ഏനക്കേടാണെന്നു ചോദിച്ചപ്പോള്‍ തെല്ലും ശങ്കിക്കാതെ അവള്‍ പെട്ടിയില്‍ നിന്നൊരു കടലാസ് എടുത്തു നീട്ടി. വിശുദ്ധ തങ്കച്ചന്റെ നാല്‍പത്തിയേഴാം പ്രേമലേഖനം,മൂന്നാം ഖണ്ഡിക,നാലു മുതല്‍ ഒന്‍പത് വരെയുള്ള വാക്യങ്ങള്‍.

അതായത്,വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസം തന്നെ വേറെ വീട് അന്വേഷിച്ചു കണ്ടു പിടിക്കുന്നതും അത് വിലകൊടുത്തു വാങ്ങുകയോ പറ്റിയില്ലെങ്കില്‍ വാടകയ്‍ക്ക് കൈവശപ്പെടുത്തുകയോ ചെയ്ത് ജാന്‍സിപ്പുണ്യവതിയെ അതിന്റെ മധ്യസ്ഥയായി അവരോധിക്കുന്നതാണ്. തുടര്‍കാലം പുണ്യവതിയുടെ അവയവങ്ങള്‍ (കൈ,കാല്‍ മുതലായവ)കഴുകിയ ജലം പാനം ചെയ്ത് അടിയന്‍ അവിടെ അര്‍മാദിക്കുന്നതുമാകുന്നു.

തങ്കച്ചന്റെ ശ്വാസം നിലച്ചു പോയി. ഇതൊക്കെ ഏതുകാലത്ത് എഴുതപ്പെട്ടതാണ്. മാനിപ്പുലേഷന്‍ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കണം.

ജാന്‍സി തനത് മലയാളം ഉപയോഗിച്ചു (ഇത് ഇപ്പോള്‍ ഭരണങ്ങാനം മേഖലയില്‍ മാത്രമേ പ്രചാരത്തിലുള്ളൂ). തങ്കച്ചന്‍ വഴങ്ങി.രാത്രിയില്‍ ഉറങ്ങാതെയിരുന്ന് ഓരോന്ന് കുത്തിക്കുറിച്ചതൊക്കെ നേരം പുലരും മുമ്പേ കീറിക്കളയേണ്ടതായിരുന്നു എന്നു തങ്കച്ചനു തോന്നി. കാലാകാലങ്ങളായി ഇതൊക്കെ ഓരോ പെണ്ണുങ്ങള്‍ക്കയച്ചു കൊടുത്ത് പണ്ടാരമടങ്ങിയിട്ടുള്ളവര്‍ അനവധി നിരവധിയാണ്.

വീടെടുക്കുന്നോ ഇല്ലയോ ?

തങ്കു വീടെടുത്തു. മൊതലുകളെല്ലാം വാരിക്കൊണ്ടു പോയി പ്രതിഷ്ഠിച്ചു. ജീവിതം തുടങ്ങിയതായി പ്രഖ്യാപിച്ചു. അടുത്ത ഡിമാന്റ് വയ്‍ക്കുന്നതിനു മുമ്പേ ഇവളെ ഒതുക്കണം. ഇല്ലെങ്കില്‍ ശിഷ്ട ദാമ്പത്യത്തിനു മുകലില്‍ മഹാമേരുവായി ഇവളുടെ ഇംഗിതങ്ങല്‍ പടര്‍ന്നു കയറും.

തങ്കച്ചന്‍ പലരുമായും കണ്‍സള്‍ട്ട് ചെയ്തു. പലരും പല വഴികളും ഉപദേശിച്ചു. ഭാര്യയെ ഒതുക്കാന്‍ പത്ത് വഴികള്‍ എന്ന പോസ്റ്റ് ഒരു ബ്ലോഗില്‍ വായിച്ചതോടെ തങ്കച്ചന്‍ പോംവഴി കണ്ടെത്തി. എത്രയും വേഗം ഭാര്യയെ അമ്മയാക്കണം എന്നതാണ് സൂത്രവിദ്യ.

വുമണ്‍ ഓണ്‍ ടോപ് എന്നുറക്കത്തില്‍ പോലും പറയുന്ന അതിവതീവ്രഫെമിനിസ്റ്റാണ് ജാന്‍സി. ചാന്‍സ് കുറവാണ്. എങ്കിലും തങ്കച്ചന്‍ പരിശ്രമിച്ചു. കാര്യങ്ങള്‍ മുറ പോലെ നടന്നെങ്കിലും ജാന്‍സി ഗര്‍ഭിണിയായില്ലെന്നു മാത്രമല്ല തങ്കച്ചന്‍ ഭീതിയോടെ കാത്തിരുന്ന അടുത്ത പ്രഖ്യാപനം അടുത്ത ദിവസത്തെ പരിശ്രമത്തിനിടയിലുണ്ടായി.- എനിക്കു ഡ്രൈവിങ് പഠിക്കണം !

ങ്ഹും! ഇനി പഠിക്കാനെന്തിരിക്കുന്നു..യു ആര്‍ ഡ്രൈവിങ് വൈല്‍ഡ് ഹണി !(നാഷനല്‍ പെര്‍മിറ്റ് ലോറിയോടു ചെയ്യേണ്ടതാണ് ടോപ് വുമണായ നീ ഈ പാവം മാരുതിയോടു ചെയ്യുന്നത്)

എന്തു പറഞ്ഞാലും ശരി എനിക്കു ഡ്രൈവിങ് പഠിക്കണം…എന്നിട്ടു നമുക്കൊരു കാറ് വാങ്ങണം !

കാറോ ?.. എടീ എനിക്കു പോലും ഡ്രൈവിങ്അറിയാന്‍ മേല… ഡ്രൈവിങ് പഠിക്കാന്‍ അച്ചായന്‍ തന്ന കാശിനാ പണ്ട് നിനക്ക് കാശുമാല വാങ്ങിച്ചു തന്നത്..

ജാന്‍സി തന്റെ ടോപ് ഊരിയെറിഞ്ഞു കൊണ്ട് പറഞ്ഞു-അല്ലെങ്കില്‍ തന്നെ നിങ്ങള്‍ ഡ്രൈവിങ് പഠിച്ചിട്ടെന്തിനാ ? ടാക്സി ഓടിക്കാനൊന്നും പോകുന്നില്ലല്ലോ ? ആദ്യം ഞാന്‍ പഠിക്കട്ടെ !

തങ്കച്ചനെ പിന്നൊന്നും പറയാനനുവദിക്കാതെ ജാന്‍സി കര്‍മനിരതയായി. അടുത്ത ദിവസം തന്നെ ജാന്‍സി ഡ്രൈവിങ് സ്കൂളില്‍ പോയി പേര് കൊടുത്തു. പെണ്ണ് കൈവിട്ടു പോവുകയാണ്. നാളെ ഇവള്‍ വിമാനം പറത്തണമെന്നു പറയും. ഇപ്പോഴെ ഒതുക്കിയില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.

ഓരോ ദിവസവും ശക്തമായി തങ്കച്ചന്‍ ജാന്‍സിയെ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും തങ്കച്ചന്റെ ഓരോ ശ്രമങ്ങളും ജാന്‍സിയുടെ ലേറ്റ് നൈറ്റ് റിയാലിറ്റി ഷോയില്‍ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു.

ഒടുവില്‍ അവള്‍ക്ക് ലേണേഴ്സ് ലൈസന്‍സ് കൂടി കിട്ടിയതോടെ തങ്കച്ചന്റെ പ്രതീക്ഷകള്‍ തകര്‍ന്നു അസ്തമിച്ചു.ഇവളെ നേരിട്ടുള്ള പോരാട്ടത്തിലൂടെ ഒതുക്കാന്‍ കഴിയില്ല. കുടില തന്ത്രങ്ങല്‍ കൊണ്ടേ രക്ഷയുള്ളൂ.

പിറ്റേന്നു മുതല്‍ ജാന്‍സി ഡ്രൈവിങ് പഠിക്കാന്‍ പോകുന്ന വഴികളിലൂടെ അട്ടിമറി സ്വപ്നങ്ങളുമായി തങ്കച്ചനും ഒരു ഓട്ടോയില്‍ പിന്തുടര്‍ന്നു.ഓട്ടോ ഡ്രൈവിങ് സ്കൂള്‍ കാറിനെ ഓവര്‍ടേക്ക് ചെയ്യുന്ന സമയം അവളുടെ നഖങ്ങള്‍ പോലെ കൂര്‍ത്ത് നീണ്ട ആണികള്‍ കാറിന്റെ ലോലലോലമായ ടയറുകളില്‍ നിര്‍ദാക്ഷിണ്യം എറിഞ്ഞു പിടിപ്പിച്ചു.

ദീപാവലിക്കാലത്തെ ഓര്‍മിപ്പിച്ചു കൊണ്ട് ശൂ..ശൂ.ഠേ..ഠേ.. ശബ്ദങ്ങള്‍ മുഴക്കി ഡ്രൈവിങ് സര്‍വകലാശാല റോഡിന്റെ ഓരം ചേര്‍ന്ന് നിന്നു. അന്നത്തെ ക്ലാസ്സ് അവിടെ അവസാനിച്ചു. പിറ്റേന്നും അതു തന്നെ ആവര്‍ത്തിച്ചു.ടയറു കമ്പനികല്‍ തങ്കച്ചനെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ആലോചിച്ചു.

ബ്രാ അംബാസിഡറെപ്പോലെ ലോലമായ ബ്ലൌസും സാരിയും ധരിച്ച് അടുത്ത ദിവസം പോകാനിറങ്ങുമ്പോള്‍ ജാന്‍സി പറഞ്ഞു-പെട്ടീന്ന് ആയിരം രൂപ എടുത്തിട്ടുണ്ടേ.. ഏതോ നാറി കാറിന് എന്നും അള്ള് വയ്‍ക്കുന്നു… ആശാന് ഭയങ്കര സങ്കടം.. ടയറിന്റെ കാശ് ‍ഞങ്ങള്‍ കൊടുത്തേക്കാമെന്നു പറഞ്ഞു.

ഇനീം ആ നാറി അള്ളു വച്ചാല്‍ ? -തങ്കച്ചന്‍ തന്റെ സാധ്യതകള്‍ ആരാഞ്ഞു.

ഇനീം കാശു കൊടുക്കും.. ജാന്‍സി പറഞ്ഞ വാക്ക് പാലിക്കുന്നവളാ !

ഝാന്‍സി റാണി പോയ വഴിയില്‍ നോക്കി തങ്കച്ചന്‍ ചിന്താമഗ്നനായിരുന്നു.അള്ള് ആന്‍ഡ് അസോസിയേറ്റ്സ് പൂട്ടി.ഇനി അടുത്ത കമ്പനി തുടങ്ങണം.തങ്കച്ചന്‍ ഫോണെടുത്തു.

ഹലോ.. മിസ് കുമാരി ഡ്രൈവിങ് സ്കൂളല്ലേ ?..നിങ്ങടെ സ്കൂളില്‍ പഠിക്കുന്ന ജാന്‍സിയെ ഞങ്ങള്‍ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു…റോഡില്‍ വച്ച് കാര്‍ ആക്രമിച്ച് അവളെ കൊണ്ടുപോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്…ചിലപ്പോള്‍ നിങ്ങടെ ഡ്രൈവിങ് സ്കൂള്‍ ഓഫിസ് ബോംബ് വച്ച് തകര്‍ക്കും..

അയ്യോ.. അതെന്തിനാ ?

അവളെ ഡ്രൈവിങ് പഠിപ്പിക്കുന്നത് നിങ്ങളാണല്ലോ.. ഇന്ന് തന്നെ പറഞ്ഞുവിട്ടാല്‍ ബോംബ് വയ്‍ക്കുന്നതൊഴിവാക്കാം…

നിങ്ങളെന്തിനാ ജാന്‍സിയെ തട്ടിക്കൊണ്ട് പോകുന്നത് ?

പണത്തിന്..അവളുടെ കെട്ടിയോന്റെ കൈയില്‍ ധാരാളം പണമുണ്ട്.. അതാണ് ഞങ്ങള്‍ക്കു വേണ്ടത് ..

അയ്യോ ആരാ നിങ്ങള്‍ ?

തീവ്രവാദികള്‍… ടെററിസ്‍റ്റ്സ് സംഘടനയിലെ അംഗങ്ങളാണു ഞങ്ങള്‍ !

തങ്കച്ചന് ആത്മവിശ്വാസം തോന്നി. മിസ് കുമാരി പേടിച്ച് മുള്ളിക്കാണും.ഇതേല്‍ക്കുമെന്നതില്‍ സംശയമില്ല.പതിവിലും നേരത്തെ ജാന്‍സി വീട്ടിലെത്തിയപ്പോള്‍ തങ്കച്ചന്റെ വിശ്വാസം വര്‍ധിച്ചു.പെണ്ണിനെ പിരിച്ചു വിട്ട ലക്ഷണമുണ്ട്.കൊള്ളാം !

സാരി മാറ്റി ഇറുക്കമുള്ള ചുരിദാര്‍ മാത്രമിട്ട് അവളെത്തി തങ്കച്ചനെ രൂക്ഷമായൊന്നു നോക്കിയിട്ട് അകത്തേക്കു പോയി.അകത്തു നിന്ന് തട്ടും മുട്ടും കേട്ട് ചെന്ന് നോക്കുമ്പോള്‍ അലമാരയ്‍ക്കുള്ളില്‍ എന്തോ കാര്യമായി തിരയുകയാണ് ജാന്‍സി.

വാട്ട് ആര്‍ യു സേര്‍ച്ചിങ് ബേബെ ?

നിങ്ങള്‍ക്ക് സ്വിസ് ബാങ്കില്‍ അക്കൌണ്ടുണ്ടോ ?

ഇല്ല.. നമ്മുടെ കോ-ഓപ്പറേറ്റീവ് ബാങ്കിലാണെന്റെ എല്ലാം..

അല്ല ചോദിക്കുവാരുന്നു..അതിന്റെ പാസ് ബുക്ക് ഞാനെടുത്തു.. നാളെ രാവിലെ എന്റെ കൂടെ ബാങ്ക് വരെയൊന്നു വന്നേക്കണം !

ന്തോന്നിനാ ചക്കരേ ?

തീവ്രവാദികള്‍… നിന്നൊരു ഭീഷണിയുണ്ട്..നിങ്ങടെ കാശിനു വേണ്ടി എന്നെ തട്ടിക്കൊണ്ടു പോകുമെന്ന്… എന്നെ തട്ടിക്കൊണ്ട് പോയി അവരങ്ങനിപ്പം കാശുണ്ടാക്കേണ്ട..അതുകൊണ്ട് ?കാശെല്ലാം എന്റെ അക്കൌണ്ടിലേക്കു മാറ്റിയാല്‍ മതി…നിങ്ങളെ തട്ടിക്കൊണ്ട് പോയാലും ശരി അഞ്ച് പൈസ പോലും ഞാനവന്മാര്‍ക്ക് കൊടുക്കില്ല !!!

എടിഎം: എഴുത്തും വായനയുമില്ലാതെ

സങ്കീര്‍ണമായ ഉപയോഗക്രമം പരിചയമില്ലാതെ സാധാരണക്കാര്‍ എടിഎം കൗണ്ടറിനുള്ളിലെ എസിയില്‍ നിന്നു വിയര്‍ക്കുന്ന കാഴ്ചകള്‍ ഇനി അധികനാളുണ്ടാവില്ല. സ്‌ക്രീനില്‍ തെളിയുന്ന ഓപ്ഷനുകളുടെ ആശയക്കുഴപ്പവും തൊഴിച്ചാല്‍പ്പോലും പ്രതികരിക്കാത്ത ടച്ച് സ്‌ക്രീനുകളും ഉപയോക്താക്കളെ പുറത്തെ ക്യൂവില്‍ നില്‍ക്കുന്നവരുടെ ശാപം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാക്കുന്ന കാലം കഴിയുകയാണ്. സാധാരണക്കാര്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടി എടിഎം നിര്‍മാതാക്കളായ എന്‍സിആര്‍ അവതരിപ്പിക്കുന്ന പില്ലര്‍ എടിഎം നിലവിലുള്ള എടിഎം മെഷീനുകള്‍ക്കിടയിലെ വിപ്ലവമാണ്. സാധാരണ എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കാനുള്ള നൂലാമാലകളും സങ്കീര്‍ണതകളും വലയ്ക്കുന്നവര്‍ക്കും എടിഎം പ്രവര്‍ത്തിപ്പിക്കാനാവാത്ത നിരക്ഷരരായവര്‍ക്കും വേണ്ടിയാണ് കമ്പനി പില്ലര്‍ എടിഎം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയ്ക്കു വേണ്ടി കമ്പനി നിര്‍മിച്ച പില്ലര്‍ എടിഎം ഇപ്പോള്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ്.

ലാളിത്യവും വലിപ്പക്കുറവുമാണ് ഉപയോക്താവിനെ സംബന്ധിച്ച് പില്ലര്‍ എടിഎമ്മിന്റെ സവിശേഷതകളെങ്കില്‍ സുരക്ഷയുടെ കാര്യത്തിലും അതേ പ്രാധാന്യം ഇതിനുണ്ട്. പരീക്ഷണഘട്ടം കഴിഞ്ഞാല്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ (ആദ്യഘട്ടത്തില്‍ മഹാരാഷ്ര്ടയില്‍) കമ്പനി പില്ലര്‍ എടിഎമ്മുകള്‍ സ്്ഥാപിക്കും. ഇന്ത്യയ്ക്കു പുറമേ സമാനമായ സാമൂഹികസാഹചര്യങ്ങളുള്ള മറ്റു രാജ്യങ്ങളിലും പില്ലര്‍ എടിഎം ബാങ്കിങ്ങില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും. ശക്തമായ അടിത്തറയില്‍ നിലത്തുറപ്പിക്കുന്ന പില്ലര്‍ എടിഎം പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ തൂണിന്റെ ആകൃതിയിലുള്ളതാണ്, ഉയരം അരയ്‌ക്കൊപ്പം മാത്രം. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന എടിഎമ്മില്‍ പിന്‍ നമ്പരിനു പകരം ഉപയോക്താവിന്റെ വിരലടയാളമാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. പിന്‍വലിക്കേണ്ട തുകയെ സംബന്ധിച്ചും ആശയക്കുഴപ്പങ്ങളുണ്ടാവില്ല. 100, 500, 1000, 2000, 5000 എന്നിങ്ങനെ പിന്‍വലിക്കേണ്ട തുകകള്‍ സൂചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള ബട്ടണില്‍ വിരലമര്‍ത്തിയാല്‍ പണം കയ്യിലെത്തും, തൊട്ടുപിന്നാലെ റെസീപ്റ്റും. എന്തെങ്കിലും വായിക്കുകയോ ടൈപ്പ് ചെയ്യുകയോ വേണ്ട എന്നതാണ് പ്രധാന ആകര്‍ഷണം.

കള്ളന്മാര്‍ക്ക് കുത്തിപ്പൊളിക്കാനാവാത്ത ഡിസൈന്‍ ആണ് പില്ലര്‍ എടിഎമ്മിന്റേത്. പ്രധാനമായി ഇന്ത്യയിലെയും ചൈനയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ബാങ്കിങ്ങില്‍ പിന്നാക്കമായ മേഖലകളെ ഉദ്ദേശിച്ചാണ് എന്‍സിആര്‍ പില്ലര്‍ എടിഎമ്മുകള്‍ വികസിപ്പിച്ചെടുത്തത്. എടിഎം നിര്‍മിക്കുന്നതിനായി കമ്പനി പ്രാഥമികപഠനങ്ങള്‍ നടത്തിയത് മുംബൈയിലെ ചേരികളും നഗരപ്രാന്തങ്ങളിലുമായിരുന്നു. ഇന്ത്യയിലെ തപാല്‍പ്പെട്ടികളുടെ മാതൃക സ്വീകരിച്ചാണ് എടിഎം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസൈനുമായി വീണ്ടും ജനങ്ങള്‍ക്കിടയിലെത്തി അവരുടെ അഭിപ്രായം സ്വീകരിച്ചാണ് എടിഎമ്മിന്റെ അവസാനരൂപം ഉണ്ടാക്കിയത്. നിലവില്‍ നിര്‍മിച്ചിരിക്കുന്ന അഞ്ച് മെഷീനുകളാണ് അമേരിക്കയില്‍ പരീക്ഷണഘട്ടത്തിലുള്ളത്. പരീക്ഷണം വിജയകരമായാല്‍ അടുത്ത വര്‍ഷത്തോടെ പില്ലര്‍ എടിഎമ്മുകള്‍ വ്യാപകമായി ജനങ്ങള്‍ക്കിടയിലെത്തും.

‘സ്ത്രീപീഡനം നിയമവിധേയമാക്കണം’

രാജ്യത്തെ കൈക്കൂലിയും അഴിമതിയും കുറയ്‍ക്കുന്നതിനു കൈക്കൂലി നല്‍കുന്നത് നിയമവിധേയമാക്കുകയും എന്നാല്‍ കൈക്കൂലി വാങ്ങുന്നത് ഗുരുതരമായ കുറ്റമായി നിലനിര്‍ത്തുകയും വേണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ കുറയ്‍ക്കുന്നതിനും പീഡനങ്ങളെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിനുമായി സ്ത്രീപീഡനം നിയമവിധേയമാക്കണമെന്ന് ചവറൂര്‍ പീഡനക്കേസിലെ അഞ്ഞൂറാമത്തെ പ്രതിയും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ തിളങ്ങുന്ന വ്യക്തിത്വവും സര്‍വോപരി ബുദ്ധിജീവിയുമായ ചാര്‍ളി ദി വാര്യര്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ പീഡിപ്പിക്കുന്നത് നിയമവിധേയമാക്കുകയും അതേ സമയം പീഡനത്തിനു വിധേയരാകുന്ന സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുകയും വേണമെന്നാണ് ചാര്‍ളി ആവശ്യപ്പെട്ടത്.

സ്ത്രീകളെ പീഡിപ്പിക്കുന്നത് നിയമവിധേയമാക്കിയാല്‍ പീഡിപ്പിക്കുന്നവര്‍ ആ വിവരം തുറന്നു പറയാന്‍ തയ്യാറാവും. അത് വലിയ കുറ്റമായി കാണുന്നത് കൊണ്ടാണ് പീഡിപ്പിക്കുന്നവരെ പിടികൂടാന്‍ കഴിയാത്തതും പീഡകരില്‍ ചിലരെങ്കിലും ആത്മഹത്യ ചെയ്യുന്നതും. മാത്രവുമല്ല, പീഡനത്തിരയാകുന്നവര്‍ പറയുന്ന വിവരമനുസരിച്ച് ആളുകളെ തിരഞ്ഞു പിടിക്കുക എന്നത് പൊലീസിനെ സംബന്ധിച്ചും വലിയൊരു ജോലിയാണ്.മാത്രവുമല്ല പെണ്ണുങ്ങളെ വിശ്വസിക്കരുതെന്ന് അപ്പനപ്പൂന്മാരുടെ കാലം മുതല്‍ക്കേ ശരിക്കുമുള്ള ബുദ്ധിജീവികള്‍ പറയുന്നതാണ്. പീഡനത്തെ നിയമവിധേയമാക്കുന്നതിനെക്കാള്‍ ഇടനിലക്കാരുടെ യഥാര്‍ഥമുഖം മനസിലാക്കാന്‍ ഈ നിയമം സഹായിക്കും. പീഡിപ്പിക്കുന്നവരെ ശിക്ഷിക്കുകയും ഇടനിലക്കാരെ വെറുതെ വിടുകയും ചെയ്യുന്ന നിയമമാണ് നിലവിലുള്ളത്. അത് മാറാനും ഇടനിലക്കാര്‍ ശിക്ഷിക്കപ്പെടുന്നതിനും പീഡകര്‍ക്കു നിയമപരിരക്ഷ ലഭിച്ചേ മതിയാവൂ.

പുതിയ മദ്യനയം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കയ്യില്‍ വയ്‍ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററില്‍ നിന്ന് ഒന്നര ലിറ്ററാക്കി കുറച്ചതുപോലെ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തിയായോ ഇല്ലയോ എന്നു തീരുമാനിക്കാനുള്ള പ്രായം 18 വയസ്സില്‍ നിന്നു 15 വയസ്സായി കുറയ്‍ക്കണമെന്നും ചാര്‍ളി ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ പണ്ടത്തേതില്‍ നിന്നു വ്യത്യസ്തമായി വളരെ നേരത്തെ തന്നെ വളര്‍ന്നു പന്തലിക്കുന്നതിനാല്‍ പീഡനത്തിനു പോകുമ്പോള്‍ ഇരക്കുട്ടി പ്രായപൂര്‍ത്തിയായതാണോ അല്ലയോ എന്ന് നോക്കി മനസിലാക്കാന്‍ സാധിക്കില്ല. പീഡനസമയത്ത് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നതും മറ്റും അപ്രായോഗികവുമാണ്. പ്രായപൂര്‍ത്തി നിര്‍ണയിക്കുന്ന പ്രായം 15 വയസാക്കുന്നതിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാം. പ്രായപൂര്‍ത്തിയാകാത്തവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാം.

പീഡനക്കേസിലെ പ്രതികളെപ്പറ്റി നിറം പിടിപ്പിച്ച കഥകളെഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെയും വ്യക്തിഹത്യ നടത്തുന്ന സോഷ്യല്‍ മീഡിയക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി പീഡനക്കേസ് പ്രതികളുടെ സംഘടനയുടെ ലീഗല്‍ അഡ്വൈസര്‍ അഡ്വ.സി.എ.വാളൂര്‍ അറിയിച്ചു. ബലാല്‍സംഗം ഓരോ പൗരന്റെയും ജന്മാവകാശമാണ്. പീഡനക്കേസിലെ പ്രതികളാണെങ്കിലും എല്ലാവരും വലിയ വലിയ കുടുംബങ്ങളില്‍ പിറന്നവരും കലാകാരന്മാരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമൊക്കെയാണ്. അതുകൊണ്ട് തന്നെ സ്ത്രീപീഡനം എന്നത് വലിയൊരു കുറ്റമായി കാണുന്നത് ശരിയല്ലെന്നും സംഘടനയില്‍ അംഗത്വമുള്ള പ്രതികള്‍ക്ക് നിയമപരിരക്ഷ നല്‍കുമെന്നും നിഷ്കളങ്കരും നിസ്സഹായരുമായ അവരെ പൊലീസിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കുമെന്നും അഡ്വ.വാളൂര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ബാറിലെ അഭിഭാഷകനായിരുന്ന വാളൂര്‍ ഇന്നുവരെ വാദിച്ചിട്ടുള്ള കേസുകളെല്ലാം പുല്ലുപോലെ ജയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വാളൂര്‍ ഹാജരാകുന്ന കേസുകളില്‍ ജഡ്‍ജിമാരാണ് തോല്‍്ക്കുന്നത് എന്നാണ് ന്യൂയോര്‍ക്കിലെ ഒരു വല്യ പത്രം റിപ്പോര്‍ട്ട് ചെയ്തത്. വാളൂരാണ് വാദിക്കുന്നതെങ്കില്‍ ജഡ്‍ജിമാര്‍ പേടിച്ച് കോടതിയിലെത്താത്ത സാഹചര്യമാണ് അമേരിക്കയിലെങ്ങുമുള്ളതത്രേ. ഇതോടെ പീഡനത്തിനിരയായിട്ടുള്ള പെണ്‍കുട്ടികള്‍ പീഡകരുടെ പേര് പറയാന്‍ മടിക്കുകയാണ്.എന്നാല്‍ പീഡനം നിയമവിധേയമാക്കുകയും പീഡിപ്പിച്ച വിവരം തുറന്നു പറയുന്നവര്‍ക്ക് പാരിതോഷികം ഏര്‍പ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ പീഡനക്കേസിലെ ഇരകള്‍ക്ക് എളുപ്പത്തില്‍ നീതി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ചാര്‍ളി ദി വാര്യര്‍ പറഞ്ഞു.

Tuesday 19 July 2011

മല്ലു വൈഫ്‍സ് മാനിഫെസ്റ്റോ

മോശം ഭര്‍ത്താക്കന്മാരോടൊപ്പം ജീവിക്കുന്ന നല്ല ഭാര്യമാരുടെ പറുദീസയാണ് കേരളം. സല്‍ഗുണസമ്പന്നരായ സ്ത്രീകള്‍ മദ്യപാനികളും പുകവലിയന്‍മാരും മനോരോഗികളും സര്‍വോപരി ഉഴപ്പന്‍മാരുമായ പുരുഷന്മാരോടൊപ്പം ജീവിക്കുന്ന കേരളത്തിലെ സാമൂഹികസാചഹര്യത്തില്‍ എങ്ങിനെ ഒരു ഭാര്യ വിജയകരമായി ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു എന്നത് പഠനവിധേയമാക്കേണ്ട സംഗതിയാണ്. ഒരു സാമൂഹികദ്രോഹി എന്ന നിലയില്‍ ശരാശരി മല്ലു ഭാര്യയുടെ പ്രത്യയശാസ്ത്രം അവരുടെ തത്വശാസ്ത്രത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത് അവതരിപ്പിക്കാനാണ് എന്റെ പരിശ്രമം. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ മലയാളി ഭാര്യാ മാതൃകകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇത് അക്ഷരം പ്രതി പാലിക്കുന്ന ഭാര്യമാര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല.

1. പുരുഷകേന്ദ്രീകൃതമായ കുടുംബസംവിധാനമാണ് നാട്ടില്‍ നിലവിലുള്ളത് എന്നതിനാല്‍ അതിനനുസൃതമായ ഒരു തത്വശാസ്ത്രമാണ് ഭാര്യമാര്‍ രൂപീകരിക്കേണ്ടത്. അത് ഏതാണ്ട് ഇങ്ങനെയായിരിക്കണം- എല്ലാ ഭര്‍ത്താക്കന്മാരും ചീത്തയാണ്. അവര്‍ അധികാരം കാണിക്കുന്നവരും പീഡിപ്പിക്കുന്നവരും ദുശ്ശീലങ്ങള്‍ ഉള്ളവരും ആണ്. ഭാര്യമാര്‍ എല്ലാം സഹിക്കുന്നവരും നിശബ്ദം കണ്ണീരൊഴുക്കുന്നവരും ഭര്‍ത്താവിന്റെ അലമ്പുകള്ക്കെതിരെ നീന്തി സ്വന്തം കുടുംബത്തെ പിടിച്ചു നിര്‍ത്തുന്നവരുമാണ്. മലയാളത്തിന്റെ മാനസപുത്രിമാരാണ് അവര്‍.

2. സ്വന്തം ഭര്‍ത്താവിനോട് ഒരിക്കലും പോസിറ്റീവായ ഒരു മനോഭാവം വച്ചു പുലര്‍ത്തരുത്. ഉദാഹരണത്തിന് ഭര്‍്ത്താവ് മിടുക്കനാണ്, ഒരു സംഭവമാണ് എന്ന ലൈനിലൊന്നും കോന്തനോട് സംസാരിക്കുകയോ അത്തരത്തിലുള്ള സൂചനകള്‍ നല്‍കുകയോ ചെയ്യരുത്. മറിച്ച് ഭാര്യയോട് നീതി പുലര്‍ത്താത്ത, ഭാര്യയുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കാത്ത, തീരെ കാരുണ്യം കാണിക്കാത്ത കുടുംബസ്നേഹമില്ലാത്ത ക്രൂരനായ സ്വാര്‍ഥനാണ് ഭര്‍ത്താവ് എന്ന് അയാളെ അനുദിനം ബോധിപ്പിച്ചുകൊണ്ടിരിക്കണം. എന്നാല്‍, ക്ലബ് പോലുള്ള പൊതുവേദികളില്‍ ഇന്ത്യയിലേക്കും വച്ച് ഏറ്റവും ബുദ്ധിശാലിയും വിവേകശാലിയും സ്നേഹനിധിയുമാണ് തന്നോടൊപ്പമുള്ള അദ്ഭുതപ്രതിഭയായ കുടവയറന്‍ എന്ന് മറ്റ് ഭാര്യമാരോട് ഉദാഹരണങ്ങളിലൂടെ പറയാന്‍ മറക്കരുത്.

3. ഭര്‍ത്താവ് രാവിലെ മുതല്‍ രാത്രി വരെ അധ്വാനിക്കുന്നവനാണെങ്കിലും അടുക്കളജോലികളില്‍ തന്നെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്നതു നോക്കിയായിരിക്കണം അയാള്‍ പണിയെടുക്കുന്നവനാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത്. അടുക്കളയില്‍ ഒരു ജോലിയിലും സഹായിക്കാത്ത ഭര്‍ത്താവാണെങ്കില്‍ അയാള്‍ എന്തൊക്കെ ജോലികള്‍ ചെയ്യുന്നവനാണെങ്കിലും എത്ര അധ്വാനിക്കുന്നവനാണെങ്കിലും മടിയനും അലസനും ആണെന്നേ വിധിയെഴുതാവൂ. ഒരു നല്ല ഭര്‍ത്താവ് അടുക്കളയില്‍ ഭാര്യയോടൊപ്പം പണികള്‍ ചെയ്യുന്നവനാണ്.

4. ഭര്‍ത്താക്കന്മാര്‍ എപ്പോഴും ചീത്തയാണ് എങ്കിലും ഭാര്യയുടെ മൃദുലവികാരങ്ങളെ മാനിക്കാത്തവര്‍ അങ്ങേയറ്റം ചീത്തയാണ്. വൈകിട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെയുള്ള സമയത്ത് ന്യൂസ് ചാനലുകള്‍ വയ്‍ക്കുന്ന ഭര്‍ത്താക്കന്മാര്‍ സ്വന്തം ഭാര്യയോടുള്ള കടമ നിറവേറ്റുന്നില്ല എന്നതിനു പുറമേ അവളുടെ സ്ത്രീത്വത്തെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ഭാര്യയോടൊപ്പം മെഗാസീരിയലുകള്‍ കാണുകയും ഒപ്പം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരാണ് ഏറ്റവും റൊമാന്റിക്. അങ്ങനെയുള്ള ഭര്‍ത്താക്കന്മാരോടൊപ്പമുള്ള ജീവിതം സ്വര്‍ഗതുല്യമല്ല, സ്വര്‍ഗം തന്നെയാണ്.

5. കിടപ്പറയില്‍ ധാരാളം സംസാരിക്കുകയും പറയുന്നതെല്ലാം കേള്‍ക്കുകയും ചെയ്യുന്ന ഭര്‍ത്താവ് നല്ല മാതൃകയാണ് (പരിപാടിക്ക് ജസ്റ്റ് മുമ്പ് ആണ് ഭര്‍ത്താവിന്റെ അമ്മയെപ്പറ്റിയുള്ള കുറ്റങ്ങള്‍ പറയാന്‍ പറ്റിയ സമയം എന്നത് പരീക്ഷിച്ചു തെളിയിക്കപ്പെട്ടതാണ്).ഓരോ രാത്രിയും കിടപ്പറയില്‍ സഹകരിക്കണമെങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് ഭര്‍ത്താവ് ചെയ്യേണ്ടതെന്ന് നേരത്തെ തീരുമാനിക്കുകയും ഉച്ചയോടെ തന്നെ നിബന്ധനകള്‍ മുന്നോട്ടു വയ്‍ക്കുകയും വൈകിട്ട് കോന്തല്‍ കട്ടിലിലിരിക്കുമ്പോള്‍ തന്നെ അതൊക്കെ പാലിച്ചിട്ടുണ്ടോ എന്നുറപ്പു വരുത്തുകയും വേണം. പാലിച്ചിട്ടില്ല എങ്കില്‍ കട്ടില്‍ അപ്പോള്‍ തന്നെ മാറ്റിയിടുകയും തിരിഞ്ഞു കിടന്നുറങ്ങുകയും വേണം. നല്ല ഭര്‍ത്താവാണെങ്കില്‍ പിറ്റേന്നു തന്നെ അനുസരണയോടെ എല്ലാം അനുസരിച്ച് വന്നു കാലുപിടിക്കും.

6. കിടപ്പറയില്‍ നടക്കുന്ന പരിപാടികളില്‍ ഉത്തമഭാര്യമാര്‍ക്ക് എന്തെങ്കിലും താല്‍പര്യമോ പങ്കാളിത്തമോ സമ്മതമോ പോലും ഇല്ല എന്നത് വിസ്മരിച്ചുകൂട. ഭര്‍ത്താവിന്റെ ദുശ്ശീലങ്ങള്‍ക്കു വേണ്ടി ഒരു പാവപ്പെട്ട സ്ത്രീ നടത്തുന്ന ത്യാഗമായേ അതിനെ കാണാവൂ. അത് അങ്ങനെയാണെന്ന് ഭര്‍ത്താവിനെ ബോധിപ്പിക്കുകയും വേണം.ഓരോ ദിവസവും എല്ലാം കഴിയുമ്പോള്‍ ഒരിക്കല്‍ക്കൂടി താനുപയോഗിക്കപ്പെട്ടു എന്ന നിസ്സഹായത പ്രകടമാക്കിക്കൊണ്ടു വേണം എണീറ്റു പോകാന്‍.

7. ഫുള്‍ടൈം തണ്ണിയായ ഭര്‍ത്താവും ഒരു തുള്ളിപോലും അടിക്കാത്ത ഭര്‍ത്താവും ഒരേപോലെ ഭാര്യമാര്‍ക്ക് നാണക്കേടാണ്. ഓണം, വിഷു, ക്രിസ്‍മസ്, ഈസ്റ്റര്‍ തുടങ്ങിയ സുവര്‍ണാവസരങ്ങളില്‍ ഭാര്യയുടെ അനുവാദത്തോടെ മാത്രം മൂന്നു പെഗ് വീതം കഴിക്കുകയും വിശാലമനസ്‍കയായ ഭാര്യയുടെ അകൈതവമായ കാരുണ്യത്തില്‍ സന്തോഷത്താല്‍ വിജൃംഭിതനാവുകയും ചെയ്യുന്ന ഭര്‍ത്താവാണ് നല്ല ബെസ്റ്റ് മാതൃക. ഇതിനിടയില്‍ വല്ലപ്പോഴും കഴിച്ചുപോയാല്‍ വീട്ടിലെത്തി ഭാര്യയുടെ കാല്‍ക്കല്‍ വീണ് മാപ്പുപറയുന്ന തരത്തില്‍ കോന്തനെ ട്യൂണ്‍ ചെയ്തു വയ്‍ക്കണം.

8. ഭര്‍ത്താവിനു ഓഫിസിലോ പുറത്തോ മറ്റ് സ്ത്രീകളുമായി സൗഹൃദമുണ്ടെങ്കില്‍ താനത് സംശയത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് ആദ്യം തന്നെ ഭര്‍ത്താവിനെ ബോധിപ്പിക്കണം. ഭര്‍ത്താവിനുള്ളില്‍ ഒരു ഞരമ്പുരോഗി ഉണ്ടെന്ന വിവരം തനിക്കറിയാമെന്നും അതുകൊണ്ട് സ്ത്രീസൗഹൃദങ്ങളുടെ മേല്‍ തന്റെ കര്‍ശനനിരീക്ഷണം ഉണ്ടായിരിക്കുമെന്നും പറയാന്‍ മടി കാണിക്കരുത്. അതേ സമയം ഭാര്യയുടെ പുരുഷസുഹൃത്തുക്കളെപ്പറ്റി അന്വേഷിക്കുകയോ ഏതെങ്കിലും പുരുഷസുഹൃത്തിനെപ്പറ്റി എടുത്തു ചോദിക്കുകയോ ചെയ്യുന്ന ഭര്‍ത്താവിനെ സംശയരോഗി എന്നു മുദ്രകുത്താനും ആവശ്യമെങ്കില്‍ അയാളെ കൗണ്‍സിലിങ്ങിനു വിധേയനക്കാനും ശ്രമിക്കണം.

9.ഭാര്യയ്‍ക്ക് സാരി,ആഭരണങ്ങള്‍ എന്നിവ വാങ്ങുന്നതിനു വേണ്ടി ലോണ്‍ എടുക്കുന്ന ഭര്‍ത്താവിനെ മാതൃകയായി എവിടെയും അവതരിപ്പിക്കാം. ഇടക്കിടെ ഭാര്യയെ നിര്‍ബന്ധിച്ച് വലിയ ഷോപ്പിങ് മാളുകളില്‍ കൊണ്ടുപോകുന്നതും അതുമിതും വാങ്ങിക്കൊടുക്കുന്നതും നല്ല ഭര്‍ത്താവിന്റെ ലക്ഷണമാണ്.

10.ഭാര്യയുടേം ഭാര്യയുടെ കുടുംബക്കാരുടെയും പിറന്നാളും അതുപോലുള്ള ദിനങ്ങളും കൃത്യമായി ഓര്‍ത്തു വയ്‍ക്കുകയും ഭാര്യ വിളിക്കുന്നതിനു മുമ്പ് തന്നെ അവരെയൊക്കെ വിളിച്ച് ആശംസിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഭര്‍ത്താവാണ് നല്ല ഭര്‍ത്താവ്. ഇതൊക്കെ മറന്നുപോവുകയും മന്നുപോയതിനു ന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന തരം ഭര്‍ത്താക്കന്മാര്‍ എന്നും ഭാര്യമാര്‍ക്കൊരു ബാധ്യതയാണ്. അത്തരം ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിക്കണോ എന്നതുപോലും സീരിയസ്സായി ആലോചിക്കേണ്ട വിഷയമാണ്.

ഗൂഗിള്‍ + ഒരു കൂതറ സോഷ്യല്‍ മീഡിയ ആണ

ഗൂഗിള്‍ മുതലാളിമാരും ആരാധകരും ക്ഷമിക്കണം. രണ്ടാഴ്ചയായി സഹിക്കുന്നു, പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു,ആഴങ്ങളിലേക്കിറങ്ങി ചെല്ലാന്‍ പരിശ്രമിക്കുന്നു, ഗൂഗിള്‍ പ്ലസ് എന്ന പുതിയ സംരംഭം നല്‍കുന്ന അനുഭവം വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് ഉള്ക്കിടിലമുണ്ടാകുന്ന എവിടെയോ വച്ച ഫീലിങ്ങാണ്. എന്തു പണ്ടാരമാണിത് ?

മാര്ക്ക് സക്കര്‍ബര്‍ഗ് എന്റെ അളിയനോ അമ്മാവന്റെ മകനോ അല്ല.എങ്കിലും ഇതുവരെയുള്ള അനുഭവം വച്ച് ഒരു കാര്യം കണ്‍ക്ലൂഡ് ചെയ്യാനാഗ്രഹിക്കുന്നു- ഫേസ്‍ബുക്കിനോട് മുട്ടാന്‍ ഗൂഗിള്‍ മിനിമം മൂന്നു തവണയെങ്കിലും ജനിക്കേണ്ടി വരും. ഓര്‍കുട്ട്, ഫേസ്‍ബുക്ക്, ഗൂഗിള്‍ ബസ്സ് (പേരെടുത്തു പറയേണ്ട കാര്യമില്ലാത്ത ഒരു ഡസന്‍ ഐറ്റംസ് വേറെയുമുണ്ട്)ഒടുവിലിപ്പോള്‍ ഗൂഗിള്‍ പ്ലസ്സും. എല്ലാം ഉപയോഗിച്ചിട്ടും ഒരു പിടികിട്ടായ്കയും അരക്ഷിതാവസ്ഥയും ഫീല്‍ ചെയ്യുന്നത് ഗൂഗിള്‍ പ്ലസില്‍ മാത്രമാണ്. എന്തൊക്കെയോ ഉണ്ടെന്നു പറയുന്നു, ഒരു സാദാ മല്ലു എന്ന നിലയ്ക്ക് പ്രത്യേകച്ചൊന്നും ഫീല്‍ ചെയ്യുന്നില്ല.

ഗൂഗിള്‍ പ്ലസ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് ഡെയ്‍ലി പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങള്‍ വായിച്ചാല്‍ വേറെ ഏതോ ഗൂഗിള്‍ പ്ലസിനെപ്പറ്റിയാണെന്നു തോന്നും. ഇത്രയും ദിവസും ഉപയോഗിച്ചിട്ടും അത് ഏതെങ്കിലും തരത്തില്‍ എന്നെ സ്വാധിനിച്ചില്ല, ഫേസ്‍ബുക്കിനോടൊപ്പം ഗൂഗിള്‍ പ്ലസ് കൂടി മേയ്‍ചുകൊണ്ടു പോകാന്‍ ഗൂഗിളില്‍ എനിക്കു ഷെയറുകളോ മാസാമാസം ഡോളറുകളയച്ചു തരുന്ന കാമുകിയോ ഇല്ല. ഫേസ്‍ബുക്ക് ഉപേക്ഷിച്ച് ഗൂഗിള്‍ പ്ലസില്‍ ചേരാന്‍ മാത്രം ഗുണമോ മണമോ നിറമോ ഗൂഗിള്‍ പ്ലസിനുള്ളതായിട്ട് എനിക്കിതുവരെ തോന്നിയതുമില്ല.

ഓര്‍കുട്ട് നന്നായിരുന്നു, പക്ഷെ, കാലക്രമേണ അത് അലമ്പായിപ്പോയി. ഗൂഗിള്‍ ബസ്സ് എന്നാല്‍ കേരളാ പൊറോട്ട എന്നൊക്കെ പറയുന്നതുപോലെ മലയാളം ബ്ലോഗര്‍മാരുടെ കുത്തകയായ എന്തോ സംഭവമാണെന്ന തോന്നലാണ് ഒറ്റ നോട്ടത്തില്‍.ഗൂഗിള്‍ പ്ലസ് ഗൂഗിളിന്റെ സര്‍ഗശേഷിയുടെ കാര്യത്തില്‍ വലിയൊരു മൈനസാണ് എന്നാണ് എന്റെ വിലയിരുത്തല്‍. ഒടുക്കത്തെ പ്രൈവസി എന്നും പറഞ്ഞ് കുറെ വട്ടം വരച്ചിട്ടിരിക്കുന്നത് കാണുമ്പോള്‍ താജില്‍ ചായ കുടിക്കാന്‍ ചെല്ലുന്നവന്റെ മുന്നില്‍ പഞ്ചസാരയും തേയിലയും സ്പൂണും പാല്‍പാത്രവുമെല്ലാം കൂടി നിരത്തിവച്ചിരിക്കുന്നതുപോലെ തോന്നുന്നു.

ഫേസ്‍ബുക്കിനോട് മല്‍സരിക്കാന്‍, ഫേസ്‍ബുക്കിനെ തറപറ്റിക്കാന്‍ തുടങ്ങിയ പ്രയോഗങ്ങള് ഗൂഗിള്‍ പ്ലസിന്റെ കാര്യത്തില്‍ അപ്രസക്തമാണ്. ഇഷ്ടമുള്ള പാട്ട് ട്യൂണ്‍ ചെയ്തു കേള്‍ക്കുന്നതും നാട്ടുകാര്‍ക്കിഷ്ടപ്പെട്ടതെന്നു കരുതുന്ന പാട്ട് മൈക്കിലൂടെ എല്ലാവരുടെയും ചെവിയിലേക്ക് അടിച്ചുകയറ്റുന്നതും പോലെ വ്യത്യാസമുണ്ട് ഫേസ്ഡ‍ബുക്കും ഗൂഗിള്‍ പ്ലസും. സോഷ്യല്‍ മീഡിയ എന്ന നിലയ്‍ക്ക് ക്രമാനുഗതമായി വളര്‍ന്നു വലുതായ ഫേസ്‍ബുക്കിനെ തൂറിത്തോല്‍പിക്കാനുള്ള അശ്രാന്തപരിശ്രമമാണ് ഗൂഗിള്‍ നടത്തുന്നത്. പരമാവധി അംഗങ്ങളെ പിടിച്ചകത്തിട്ട് അതിന്റെ കണക്കെടുത്ത് ജനത്തെ പറ്റിക്കാനുള്ള മുട്ടന്‍ തട്ടിപ്പാണ് എല്ലാം.ആരൊക്കെ നമ്മെ ഫോളോ ചെയ്യണം എന്ന കാര്യത്തില്‍ കാഴ്ചക്കാരനായി നില്‍ക്കുകയും എന്തൊരു പ്രൈവസി എന്നു വിസ്‍മയിക്കുകയും ചെയ്യേണ്ടി വരുന്നത് വിചിത്രമാണ്.

ചുരുക്കിപ്പറഞ്ഞാല്‍, ഫേസ്‍ബുക്ക് ഒരു സാദാ മല്ലുവിന് എന്താണോ അതാവാന്‍ ഗൂഗിള്‍ പ്ലസിനു തല്‍ക്കാലം കഴിഞ്ഞിട്ടില്ല. ഫേസ്‍ബുക്ക് വന്നപ്പോ ഓര്‍കുട്ടുകാര്‍ക്ക് ഇതേപോലെ ഒരു പ്രശ്നമുണ്ടായിരുന്നെന്നു തോന്നുന്നു.പക്ഷെ, പിന്നീട് അവര്‍ വയ്‍പും തീനുമൊക്കെ ഫേസ്‍ബുക്കിലായി.അതുപോലെ ചിലപ്പോ ഗൂഗിള്‍ പ്ലസും കേറിയൊരു സംഭവമായിക്കൂടാ എന്നൊന്നുമില്ല. സേവനത്തിന്റെ ഗുണദോഷങ്ങളെക്കാള്‍ സേവനദാതാക്കളുടെ സമീപനം കൊണ്ട് ഗൂഗിള്‍ പ്ലസ് ജനത്തെ വെറുപ്പിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. ഇതിനോടകം മിനിമം 10 പേരെങ്കിലും എങ്ങനെ ഈ സാധനം ഡിലീറ്റ് ചെയ്യാം എന്ന് അല്‍പജ്ഞാനിയായ എന്നോടു മാത്രം ചോദിച്ചിട്ടുണ്ട്.

Thursday 19 May 2011

ചൂടിനെ ചെറുക്കും പാനീയങ്ങൾ

ശക്തമായ ചൂടിനെ പ്രതിരോധിച്ച്‌ ശരീരത്തിൽ തണുപ്പും കുളിർമ്മയും പകരുന്ന രുചികരമായ പാനീയങ്ങൾ തയ്യാറാക്കുന്ന രീതിയെ കുറിച്ച്‌ മനസ്സിലാക്കാം.

ഓറഞ്ച്‌ സോഡ
ഓറഞ്ച്‌ നീര്‌ – 1 കപ്പ്‌
പൈനാപ്പിൾ നീര്‌ – 1 കപ്പ്‌
ചെറുനാരങ്ങ നീര്‌ – 1/4 കപ്പ്‌
ഇഞ്ചിനീര്‌ – 1/4 കപ്പ്‌
കടുപ്പമില്ലാത്ത ചായ – 1 കപ്പ്‌
വെള്ളം – 2 കപ്പ്‌
സോഡ – 2 കുപ്പി
പഞ്ചസാര – 1/2 കപ്പ്‌
കറുവാപട്ട പൊടിച്ചത്‌ – ഒരു നുള്ള്‌
ഓരോ ജ്യൂസും പ്രത്യേകം അരിച്ചെടുത്തതിനു ശേഷം കൂട്ടി യോജിപ്പിക്കുക. പിന്നീട്‌ കറുവാപ്പട്ട ചേർക്കുക. അതിനുശേഷം ഇളക്കി തണുപ്പിച്ചതിനുശേഷം കുടിക്കുക.


നന്നാറി സർബത്ത്‌
പഞ്ചസാര – 1 കിലോ
വെള്ളം – 3 കപ്പ്‌
മുട്ടയുടെ വെള്ള / അല്ലെങ്കിൽ പാൽ
നന്നാറി വേര്‌ – 6 കഷണം
ആദ്യം പഞ്ചസാര പാനി തയ്യാറാക്കണം. ഇതിന്‌ മൂന്ന്‌ കപ്പ്‌ വെള്ളം ചൂടാക്കി പഞ്ചസാര ഇടണം. ഇതിൽ മുട്ടയുടെ വെള്ള നന്നായി അടിച്ചു ചേർത്താൽ പഞ്ചസാരയിലെ ചെളി പതഞ്ഞുവരും. ആ പത കോരി കളഞ്ഞാൽ പഞ്ചസാര പാനിയായി. നന്നാറിവേര്‌ നന്നായി ചതച്ച്‌ പഞ്ചസാരപ്പാനിയിൽ ചേർത്ത്‌ തിളപ്പിക്കണം. ഇത്‌ ഒഴിക്കുവാൻ പാകത്തിൽ കുറുകി വരുമ്പോൾ കുപ്പിയിലൊഴിച്ച്‌ വച്ച്‌ ആവശ്യത്തിന്‌ കുറെശ്ശെയെടുത്ത്‌ വെള്ളം ചേർത്തുകുടിക്കാം.


നാരങ്ങാപാനി
നാരങ്ങാനീര്‌ – 25 ചെറുനാരങ്ങയുടേത്‌
പഞ്ചസാര – 2 കിലോ
വെള്ളം – ഒന്നരലിറ്റർ
ഇഞ്ചിനീര്‌ – രണ്ട്‌ വലിയ സ്പൂൺ
പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ്‌ – കാൽ ചെറിയ സ്പൂൺ പഞ്ചസാരയും വെള്ളവും അടുപ്പിൽ വച്ച്‌ ഉരുക്കി അരിക്കണം. വീണ്ടും ചൂടാക്കി അയഞ്ഞപാനിയാകുമ്പോൾ വാങ്ങിവയ്ക്കുക. ഇഞ്ചിനീരും നാരങ്ങാനീരും ഒഴിയ്ക്കുക. തണുക്കുമ്പോൾ കുറച്ച്‌ സിറപ്പെടുത്തു പൊട്ടാസ്യം മെറ്റാസൾഫേറ്റ്‌ കലക്കി ബാക്കി സിറപ്പിൽ ഒഴിക്കണം. കുപ്പികളിലാക്കി വച്ച്‌ രണ്ടു മൂന്നുദിവസം കഴിയുമ്പോൾ ആവശ്യത്തിനു സിറപ്പെടുത്ത്‌ ഉപയോഗിക്കാം.

ചര്‍മ്മ സംരക്ഷണം; എങ്ങനെയൊക്കെ

ശരീരത്തിലെ ഏറ്റവും വലിയതും പെട്ടെന്ന് അഴുക്കു പറ്റാനും സൗന്ദര്യത്തിന് കുറവു വരുത്താനും സാധ്യതയുളള അവയവമാണ് ചര്‍മ്മം.സൗന്ദര്യ സംരക്ഷണത്തില്‍ ചര്‍മ്മത്തിന് ഏറ്റവും വലിയ പ്രാധാന്യമാണുളളത്.
സാധാരണ അഞ്ചു തരത്തില്‍ ചര്‍മ്മം കാണപ്പെടുന്നു.
1. വരണ്ട ചര്‍മ്മം
2. സാധാരണ ചര്‍മ്മം
3. എണ്ണമയമുളള ചര്‍മ്മം
4. മിശ്ര ചര്‍മ്മം
5. സചേതന ചര്‍മ്മം
എല്ലാ സ്‌കിന്നിനും ചേരുന്ന തരത്തിലുളള ചില ടിപ്‌സുകള്‍ ഇവിടെ പറയാം.
ചൂടു കാലത്ത് ചര്‍മ്മത്തിന് പ്രത്യേക സംരക്ഷണം വേണം. ധാരാളം വെള്ളം കുടിക്കണം. ഫ്രൂട്ട്‌സുകളും, പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. രണ്ടു നേരം സമയമെടുത്ത് കുളിക്കണം. വെയില്‍ കൊള്ളാനുളള സാഹചര്യം കഴിവതും ഉപേക്ഷിക്കണം. മുഖം ഇടയ്ക്ക് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകണം.
1. കണ്ണിനു തണുപ്പു കിട്ടാന്‍ കക്കരിക്ക ചെറുതായി വട്ടത്തില്‍ മുറിച്ച് കണ്ണുകളില്‍ അരമണിക്കൂര്‍ വെയ്ക്കുക. കണ്ണിന് ഉന്മേഷവും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം പോകാനും ഇത് നല്ലതാണ്.
2. നെറ്റിയിലും കഴുത്തിലും ഉണ്ടാകുന്ന കറുത്ത പാടുകള്‍ കളയാന്‍ ഓറഞ്ച് രണ്ടായി തൊണ്ടോടു കൂടി മുറിച്ച് കറുപ്പു നിറമുള്ള ഭാഗങ്ങളില്‍ പതുക്കെ മസാജ് ചെയ്യുക.
3. ചുണ്ടിന്റെ കറുപ്പു നിറം കളയാന്‍ തേനും, ഗ്ലിസറിനും ചേര്‍ത്ത് ചുണ്ടില്‍ ഉറങ്ങുന്നതിന്‍ മുന്‍പ് പുരട്ടുക.
4. മുഖത്തുണ്ടാകുന്ന ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ മുഖത്ത് നല്ലതുപോലെ ആവികൊണ്ടതിന് ശേഷം പച്ചരിപ്പൊടിയും, തേനും, തക്കാളി നീരും ചേര്‍ത്ത് പതുക്കെ സ്‌ക്രബ് ചെയ്യുക.
5. കുങ്കുമാദി തൈലം കണ്‍തടങ്ങളില്‍ ഉറങ്ങുന്നതിനു മുന്‍പ് പുരട്ടുന്നതും കണ്‍തടങ്ങളിലെ കറുപ്പു നിറം മാറാന്‍ നല്ലതാണ്.

ഒരു ഇന്‍ലന്‍ഡിന്‌ ഇപ്പോള്‍ എത്ര രൂപ കൊടുക്കണം...?

ഒരു ഇന്‍ലന്‍ഡിന്റെ വില എത്രയാണെന്ന്‌ ആര്‍ക്കൊക്കെ അറിയാം...? എത്ര പൈസ കൊടുത്താല്‍ ഒരു പോസ്‌റ്റ്‌ കാര്‍ഡ്‌ കിട്ടും...?
ഭൂരിപക്ഷം ഉത്തരവും `അറിയില്ല' എന്നായിരിക്കും.
ഏതായാലും ശരിയായ ഉത്തരം പറയാം, അവസാനം. അതിനു മുമ്പ്‌ നമ്മുക്കൊന്ന്‌ ചിന്തിക്കേണ്ടേ... ഇന്‍ലന്‍ഡിന്റെയും പോസ്‌റ്റ്‌ കാര്‍ഡിന്റേയും വില എന്തുകൊണ്ട്‌ നമ്മള്‍ മറന്നുപോയെന്ന്‌... വേണം. കാരണം നമ്മള്‍ മറന്നുപോയത്‌്‌, അല്ലെങ്കില്‍ അറിയാതെ പോകുന്നത്‌ നമ്മളിലെ നമ്മളെ തന്നെയാണ്‌...
സാഹിത്യമാകുന്ന പൂവാടിയിലെ മലരുകളാണ്‌ എഴുത്തുകള്‍ എന്ന്‌ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.എന്തെല്ലാം വികാരങ്ങളായിരുന്നു ആ കടല്‍നീല വര്‍ണ്ണമുള്ള കടലാസില്‍ നമ്മള്‍ എഴുതിയിരുന്നത്‌. പേനയും പെന്‍സിലും യഥാര്‍ത്ഥത്തില്‍ എഴുതാനുള്ള വെറും മാധ്യമങ്ങള്‍ മാത്രമായിരുന്നു. ശരിക്കും നമ്മള്‍ ഹൃദയത്തില്‍ നിന്ന്‌ അക്ഷരങ്ങള്‍ നിറയ്‌ക്കുകയായിരുന്നു ചെയ്‌തിരുന്നത്‌. എഴുതുന്നവനും വായിക്കുന്നവനും ഒരേ പോലെയായിരുന്നു വികാരങ്ങള്‍ പങ്കിട്ടത്‌. അമ്മ മകന്‌ എഴുതി... ഭര്‍ത്താവ്‌ ഭാര്യക്കെഴുതി... കാമുകന്‍ കാമുകിക്കെഴുതി... സഹോദരന്‍ സഹോദരിക്കെഴുതി... കൂട്ടുകാരന്‍ കൂട്ടുകാരനെഴുതി.... അകലങ്ങള്‍ അക്ഷരങ്ങള്‍ കൊണ്ടു അടുപ്പിച്ചു... ഓരോ വരികള്‍ക്കിടിയിലെ വിടവും നെടുവീര്‍പ്പുകള്‍ക്കൊണ്ട്‌ നികത്തി. കണ്ണുനീരിന്റെ നനവും സന്തോഷത്തിന്റെ നിലാവും ആ കടലാസുപുറങ്ങളില്‍ പടര്‍ത്തി. കാത്തിരിപ്പിന്റെ വേദനകൂടി എഴുത്തുകള്‍ തന്നിരുന്നു... പോസ്‌റ്റ്‌മാന്റെ വരവും കാത്ത്‌ വീട്ട്‌ വരാന്തയിലും വഴിവക്കിലും കാത്തു നിന്നിരുന്നവര്‍ എത്രയായിരുന്നു... അന്ന്‌ പോസ്‌റ്റ്‌മാന്‍ ശരിക്കും ദൈവദൂതനെ പോലെയായിരുന്നു. പ്രതീക്ഷകളുടെയും നിരാശകളുടേയും കൈമാറ്റക്കാരനായ ദൈവദൂതന്‍.
ഉളളിലെ സര്‍ഗാത്മകതയെ പുറത്ത്‌ കൊണ്ടുവരാനും എഴുത്ത്‌ എഴുതുന്നതിലൂടെ കഴിഞ്ഞിരുന്നു. ഓരോ കത്തുകളും ഓരോ കാവ്യങ്ങള്‍ പോലെയാണെന്ന്‌ പറയാറുണ്ട്‌. നിസ്സംഗതയോടെയും നിസ്സാരതയോടെയും ആരും കത്തുകളെഴുതിയിരുന്നില്ല.കാരണം ഓരോ കത്തും അതെഴുതുന്നവന്റെ വികാരത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ലോകത്ത്‌ ഇന്ന്‌ ആശയവിനിമയത്തിന്‌ ഏതത്യാധുനീക സംവിധാനങ്ങള്‍ വന്നാലും ഒരെഴുത്തിലൂടെ സാധ്യമാകുന്ന ആശയവിനിമയം അത്ര തീവ്രതയോടെ മറ്റൊന്നിലൂടെയും കൈമാറാന്‍ കഴിയില്ലെന്നത്‌ നൂറ്‌ തരമാണ്‌.
മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റുകളും നമ്മുടെ ജീവിതത്തെ മൂടപ്പെട്ടതോടെ കത്തുകള്‍ മറവിയുടെ തപാല്‍പ്പെട്ടിയില്‍ പൂട്ടപെട്ടുപോയി. അതോടൊപ്പം നമ്മള്‍ അടച്ചുപൂട്ടിയത്‌ ഒരു പൈതൃകത്തെക്കൂടിയായിരുന്നു. കൈവട്ടുകളയുന്ന ഇത്തരം പൈതൃകങ്ങളാണ്‌ നമ്മുടെ അസ്‌ത്വിത്വം എന്ന കാര്യം ആരും തിരിച്ചറിയുന്നില്ല.
സമയമില്ലെന്ന്‌ അറിയാം എന്നാലും പറയുകയാണ്‌ രണ്ടര രൂപകൊടുത്ത്‌ ഒരു ഇന്‍ലന്‍ഡ്‌ വാങ്ങി, അല്ലെങ്കില്‍ വെറും അമ്പത്‌ പൈസ കൊടുത്ത്‌ ഒരു പോസ്‌റ്റ്‌ കാര്‍ഡ്‌ വാങ്ങി നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക്‌ ഒരു രണ്ടുവരികുറിച്ച്‌ അയച്ചുകൂടെ..., പോയ കാലത്തേക്ക്‌ ഒരു തിരിച്ച്‌ പോക്ക്‌ നമുക്ക്‌ ഒന്നും നഷ്ടപ്പെടുത്തുന്നില്ല... നേടിത്തരുകയല്ലാതെ...

ആപ്പിള്‍ ടച്ച്‌സ്ക്രീന്‍ കൊലയാളിയോ?

വിപണിയിലെ പുതുവിപ്ലവത്തിന്റെ വക്താക്കളാണ് ആപ്പിള്‍. ആപ്പിള്‍ ഐ ഫോണ്‍, ഐ പാഡ് എന്നിവയ്ക്കെല്ലാം തരംഗം സൃഷ്‌ടിക്കാനായതും ഇക്കാരണം കൊണ്ടു തന്നെ. എന്നാല്‍, ഈ ആഗോള കമ്പനിക്ക് വേണ്ടി നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ തങ്ങളുടെ ജീവന്‍ പകരം നല്‍കിയാണ് ചില ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നതെന്ന് പരാതിപ്പെടുന്നു.

ആപ്പിളിന്റെ ടച്ച്‌സ്ക്രീന്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന ചൈനീസ് തൊഴിലാളികളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണെന്നും ആപ്പിള്‍ കമ്പനി ഇത് പരിഹരിക്കാന്‍ തയ്യാറാവണം എന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഹെക്‍സൈല്‍ ഹൈഡ്രൈഡ് എന്ന രാസപദാര്‍ത്ഥമാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. എന്‍-ഹെക്സേന്‍ എന്നും ഇതിന് പേരുണ്ട്.

ചൈനയിലെ വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണസ്ഥാപനം തയ്‌വാന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. എന്നാല്‍, 2008 മെയ് മുതല്‍ 2009 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഹെക്‍സൈല്‍ ഹൈഡ്രൈഡ് ഉപയോഗിച്ചിരുന്നുവെന്നും തൊഴിലാളികള്‍ക്ക് പ്രശ്നം സൃഷ്‌ടിക്കും എന്നു മനസ്സിലായതിനെത്തുടര്‍ന്ന് ഇത് ഒഴിവാക്കിയെന്നും തയ്‌വാന്‍ കമ്പനി വിശദീകരിക്കുന്നു. 137 തൊഴിലാളികള്‍ വിഷബാധയേറ്റ് ആശുപത്രിയില്‍ ആയിരുന്നു, എന്നാല്‍ എല്ലാവരുടെയും അസുഖം ഇപ്പോള്‍ ഭേദമായി എന്നും കമ്പനി പറയുന്നു.

പക്ഷേ, അസുഖം ബാധിച്ചവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ പോലും കമ്പനി തയ്യാറായില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കൈകാലുകളില്‍ പഴുത്ത് പൊട്ടുന്നതോടൊപ്പം വേദനയും, ക്ഷീണവും തലകറക്കവും തങ്ങള്‍ക്കുണ്ടായി. അത്തരക്കാരോട് പിരിഞ്ഞു പോകാനാണ് കമ്പനി ആവശ്യപ്പെട്ടത്. ഇതെത്തുടര്‍ന്നാണ് ആപ്പിളിനോട് നേരിട്ട് പരാതിപ്പെടാന്‍ തീരുമാനിച്ചത്. ആപ്പിള്‍ മേധാവി സ്‌റ്റീവ് ജോബ്സിന്റെ പേരില്‍ അയച്ചിരിക്കുന്ന കത്തില്‍ ഹെക്‍സൈല്‍ ഹൈഡ്രൈഡിനെ ‘കൊലയാളി‘ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൈനീസ് ഭാഷയിലാണ് കത്ത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പാണ് ആപ്പിളിനയച്ചത്. എന്നാല്‍ ആപ്പിള്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഹെക്‍സൈല്‍ ഹൈഡ്രൈഡ് നിരന്തരം ഉപയോഗിച്ചാല്‍ ഞരമ്പുകള്‍ക്ക് തകരാറു സംഭവിക്കുമെന്നാണ് ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കണ്ണുകള്‍ക്കും ഇത് ആപത്തുണ്ടാക്കും. ആല്‍ക്കഹോളിനേക്കാള്‍ വളരെ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

വില്പനയില്‍ വമ്പിച്ച നേട്ടമുണ്ടാക്കുന്നതിനിടെയാണ് തൊഴിലാളികളുടെ സുരക്ഷാ കാര്യത്തില്‍ ആപ്പിള്‍ പഴി കേട്ടിരിക്കുന്നത്.
Webduniya News

പെന്‍ഡ്രൈവ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്‍(USB Flash Drive) ഉപയോഗിക്കുന്നത് വഴിയാണ്. Ravmon, New Folder.exe etc തുടങ്ങിയവയാണ് യുഎസ്ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍ ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് പറയാന്‍ പോകുന്നത്.

ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍(AutoRun) ഓപ്ഷന്‍സില്‍ ക്ലിക്ക് ചെയ്യാതെ കാന്‍സല്‍ ചെയ്യുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ റണ്‍ തിരഞ്ഞെടുക്കുക-അവിടെ CMD എന്നു ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ). നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുക്കുക. അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്‍ സംശയാസ്പദമായ മറ്റേതെങ്കിലും exe ഫയല്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്‍ ഉണ്ടെങ്കില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍ എന്നീ ആട്രിബ്യൂട്ട് (Attribute)ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h *.* എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും.

ഇനി ‘del filename’ എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്‍ വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം.

INDIA VISION LIVE

Wednesday 18 May 2011

Pregnant women warned not to 'eat for two'

Pregnant women who “eat for two” are putting themselves at risk of long-term obesity, a study has found.


The extra weight could put both the expectant mother and the baby at risk and lead to health problems such as high blood pressure, later in life.
The long term research, undertaken by Bristol University, adds to mounting evidence that being overweight during pregnancy can have harmful effects on both mother and baby.
NHS guidelines specifically advise against eating for two. They suggest that in the first six months of pregnancy, a woman’s recommended energy intake of 1,940 calories a day does not change.
In the final trimester, pregnant women need around 200 extra calories a day, equivalent to two slices of toast with butter.
The study found that women who gained more than the recommended amount of weight during pregnancy were three times as likely to be overweight, or become “apple-shaped,” 16 years later.
But women who were within the normal range and gained only the recommended weight were much less likely to go on to become obese and develop related health problems.
The number of obese women falling pregnant has more than doubled in the past 20 years, to 15 per cent of all mothers.
Overweight women are more likely to be overdue and have more complicated births, research suggests.
Maternal obesity has become one of the biggest risks in childbirth. In 2007 it was found that half of all women who died during pregnancy or soon after giving birth were overweight.
The problem is increasing the burden on the NHS. Maternity units have had to order special operating tables, wheelchairs and other equipment to deal with the increasing number of obese mothers and doors have had to be widened to accommodate them.
High risk caesarean sections carry increased risk of potential complications including infection, bleeding and clots while babies born to overweight women are at greater risk of diabetes and obesity.
The Bristol University team used Body Mass Index to monitor 3,877 mothers in the west of England during pregnancy and again 16 years later. The findings showed that women who were underweight before pregnancy weighed on average two stones more when they gave birth.
The women were advised to gain a maximum of two stones 11lb. Women of healthy weight put on two stones 5lb, on average. Overweight women gained an average of one stone 12lb, while obese women gained one stone 8lb.
Dr Abigail Fraser, the report’s main author, said: "Our findings suggest that regular monitoring of weight in pregnancy may need to be reconsidered because it provides a window of opportunity to prevent health problems later in life.
“You don’t need to eat for two in pregnancy because this will cause you problems in later life, and is also linked to a higher risk of your baby becoming obese in childhood.”
The results will be published in the American Journal of Clinical Nutrition.

Smoking while pregnant 'triggers asthma through DNA changes'

Children whose mothers smoked while pregnant are at an increased risk of developing asthma, say scientists


They have discovered this could be partially because smoking while pregnant can change the structure of the child's DNA, weakening the immune system.
While it is commonly thought that genes are immutably, except if exposed to radiation, more and more evidence is showing that DNA can be changed by more everyday environmental influences. This happens through a normal biological process known as DNA methylation.
Now American medical researchers have found a potential genetic "root cause" of the link between smoking while pregnant and childhood asthma.
They found that the children of women who smoked while pregnant were more likely to have experienced more DNA methylation of the AXL gene, which is crucial to development of the immune system.
Carrie Breton, assistant professor of preventive medicine at the Keck School of Medicine of the University of Southern California USC in Los Angeles, said: "We found that children exposed to maternal smoking in utero had a 2.3 percent increase in DNA methylation in AXL."
She explained this was "compelling evidence that environmental exposure to tobacco smoke during pregnancy may alter DNA methylation levels."
There was no significant association with grandmaternal smoking, however.
Exactly what effect these genetic changes have in such children is difficult to determine. They could also suffer from asthma more than others because the smoke affected their physical development in the womb, or simply because they breath in more smoke as children.
The research was presented on Wednesday to the American Thoracic Society in Denver.

Sunday 15 May 2011

KERALA WATER FALLS

South Kerala Waterfalls  

Palaruvi Waterfall
Location: About 75 km from Kollam on the Kollam - Shencottah road. Palaruvi - literally, st Go>
  Aruvikkuzhi Waterfalls
(18 km from Kottayam) Aruvikkuzhi is a beautiful picnic spot with a waterfall cascading down the mo Go>
  Perunthenaruvi Falls
(36 km from Pathanamthitta via Vachoochira) The Perunthenaruvi Waterfall on the banks of the Pamba R Go>
 
Mankayam
Close to the Capital City of Thiruvananthapuram is Mankayam, situated near Palode in Nedumangad Go>
  Kaalakkayam waterfall
It is the season of the Monsoon and the rivers and water bodies of Kerala are experiencing a new lea Go>
   
 
      

Central Kerala Waterfalls  

Adyanpara Waterfalls
Located in the Kurumbalangode village of Nilambur taluk, Adyanpara is famous for its waterfalls Go>
  Athirappalli and Vazhachal
Location: Athirappalli 63 km from Thrissur and Vazhachal 68 km from Thrissur.AthirappGo>
  Thommankuthu
The seven step waterfall here is a much loved picnic spot. At each step there is a cascade and a po Go>
 
Keezharkuth
Keezharkuth (25 km from Thodupuzha in Idukki) The Rainbow waterfalls, which cascades down Go>
  Power House Waterfalls
(18 km from Munnar): This waterfall on the way to Thekkady from Munnar cascades down a steep roGo>